"എന്നെ ഇംപീച്ച് ചെയ്യുന്നത് ശരിയല്ല": വെള്ളിയാഴ്ച രാത്രി ട്വീറ്റിൽ വികാരാധീനനായി ഡൊണാൾഡ് ട്രംപ്

തെറ്റ് ഒന്നും ചെയ്തിട്ടില്ലാത്തതിനാൽ തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കം അനീതിയാണെന്നും, തന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ യു.എസിന് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

“ഞാൻ ഒരു തെറ്റും ചെയ്യാത്തപ്പോൾ എന്നെ ഇംപീച്ച് ചെയ്യുന്നത് ശരിയല്ല!” തനിക്കെതിരായ ഇംപീച്ച്‌മെന്റിന്റെ രണ്ട് ആർട്ടിക്കിളുകൾ ഒരു പ്രധാന കൻഗ്രെഷനൽ കമ്മിറ്റി അംഗീകാരം നൽകിയതിനെ തുടർന്ന് പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച രാത്രി ട്വീറ്റിൽ പറഞ്ഞു.

“തീവ്ര ഇടതുപക്ഷം, ഒന്നും ചെയ്യുന്നില്ല ഡെമോക്രാറ്റുകൾ വിദ്വേഷത്തിന്റെ പാർട്ടിയായി മാറിയിരിക്കുന്നു. അവർ നമ്മുടെ രാജ്യത്തിന് വളരെ മോശമാണ്!” ഡൊണാൾഡ് ട്രംപ് തന്റെ ട്വീറ്റിൽ പറഞ്ഞു.

https://twitter.com/realDonaldTrump/status/1205648124989100033?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1205648124989100033&ref_url=https%3A%2F%2Fwww.ndtv.com%2Fworld-news%2Fnot-fair-that-im-being-impeached-donald-trump-in-late-night-tweet-2148656

ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടി ഇനി പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷം ഉള്ള ജനപ്രതിനിധിസഭയിലേക്ക് പോകും. ഒരിക്കൽ സഭ പാസാക്കിയാൽ, പ്രസിഡന്റ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള 100 അംഗ യു.എസ് സെനറ്റിൽ ഇംപീച്ച്‌മെന്റിനുള്ള വിചാരണ നടക്കും.

ഇംപീച്ച്‌മെന്റിനെ വ്യാജമെന്നും രാഷ്ട്രീയ പ്രേരിതമെന്നും അദ്ദേഹം നേരത്തെ വിശേഷിപ്പിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ