സ്ത്രീ വേണ്ട! പുരുഷന്മാർ ഒന്നിച്ചാൽ കുഞ്ഞ് ജനിക്കും; എലികളിൽ നടത്തിയ പരീക്ഷണം വിജയകരം

സ്വാഭാവികമായും ഗർഭധാരണത്തിനുള്ള കഴിവ് സ്ത്രീക്ക് തന്നെയാണ്. ഇപ്പോഴിതാ പുതിയൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ചൈനീസ് അക്കാദമി ഓഫ് സയൻസ്. സ്ത്രീകൾ ഇല്ലാതെ രണ്ട് പുരഷന്മാ‌ർക്ക് കുഞ്ഞ് ജനിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. എലികളിൽ നടത്തിയ പഠനമാണ് ഇപ്പോൾ വിജയം കണ്ടത്. അതേസമയം ഈ പരീക്ഷണം മനുഷ്യരിൽ വിജയം കണ്ടാൽ സ്വവർഗാനുരാഗികൾക്ക് വളരെ പ്രയോജനകരമായിരിക്കുമെന്നാണ് വിലയിരുത്തൽ.

രണ്ട് പുരുഷ എലികളിൽ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടെത്തിയത്. സ്ത്രീയില്ലാതെ രണ്ട് പുരുഷ ബീജങ്ങൾ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ചൈനീസ് അക്കാദമി ഓഫ് സയൻസാണ് (സിഎഎസ്) ഈ പരീക്ഷണം നടത്തിയത്. മോളിക്യുലർ ബയോളജിസ്റ്റ് സി കുൻ ലിയുടെ നേതൃത്വത്തിലാണ് പരീക്ഷണം നടന്നത്. രണ്ട് പുരുഷ എലികളെ ഉപയോഗിച്ച് ഒരു എലിയെ ജനിപ്പിച്ചിരിക്കുകയാണ് ഗവേഷകർ.

2023ൽ ജപ്പാനിൽ ഇതുപോലെ ഒരു പരീക്ഷണം നടത്തിയെങ്കിലും എലിയുടെ ആയുസ് പരിമിതമായിരുന്നു. എന്നാൽ ഇവിടെ ആരോഗ്യവാനായ ഒരു എലിയാണ് ജനിച്ചിരിക്കുന്നത്. മുൻപ് പുരുഷ സ്റ്റെം സെല്ലുകളിൽ നിന്ന് എഗ്‌സ് സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു. ജനിതക എൻജിനീയറിംഗ് പ്രക്രിയകളിലൂടെയാണ് എലികളുടെ ജനനം സാദ്ധ്യമാക്കിയത്. മുൻപുള പരീക്ഷണങ്ങളെ താരതമ്യം ചെയ്യുമ്പോൾ ജനിച്ച എലികൾക്ക് മെച്ചപ്പെട്ട ആരോഗ്യം ഉണ്ടെന്നും പ്രത്യക്ഷമായ ആരോഗ്യപ്രശ്നങ്ങളൊന്നും കാണിക്കുന്നില്ലെന്നും ഗവേഷകർ പറയുന്നു.

അതേസമയം ഈ പരീക്ഷണത്തിൽ നിർമിച്ച 90 ശതമാനം ഭ്രൂണങ്ങളും പ്രായോഗികമല്ലെന്ന് പഠനം പറയുന്നു. അതിനാൽ മനുഷ്യനിൽ പരീക്ഷിക്കുന്നതിന് മുൻപ് വിജയനിരക്കിൽ കാര്യമായ പുരോഗതി ആവശ്യമാണ്. 2004ൽ ജപ്പാനിൽ രണ്ട് പെൺ എലികളെ ഉപയോഗിച്ച് ഇത്തരത്തിൽ പരീക്ഷണം ചെയ്തിട്ടുണ്ട്. എന്നാൽ അതും വിജയം കണ്ടിരുന്നില്ല. ഒരു പെൺ എലിയിൽ നിന്ന് എടുത്ത പൂർണത എത്താത്ത അണ്ഡം അഥാവ ഓസൈറ്റിൽ നിന്ന് ജീനുകൾ വേർതിരിച്ചെടുക്കുകയാണ് ഈ പരീക്ഷണത്തിനായി ആദ്യം ചെയ്തത്. ശേഷം ഒരു പുരുഷ എലിയിൽ നിന്ന് ബീജം ഈ അണ്ഡത്തിലേക്ക് കടത്തിവിടുകയും അത് ഭ്രൂണത്തിന് മൂലകോശങ്ങൾ സൃഷ്ടിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

ഈ മൂലകോശങ്ങൾ മറ്റൊരു ആൺ എലിയിൽ നിന്നുള്ല ബീജം ഉപയോഗിച്ച് മറ്റൊരു അണ്ഡത്തിലേക്ക് കടത്തിവിടുകയും ഇത് ബീജസങ്കലനം നടന്ന് ഭ്രൂണമായി മാറുകയും ചെയ്യുന്നു. ഇത്തരത്തിലുള്ല ഭ്രൂണങ്ങൾ രണ്ട് ആൺ എലികളുടെ ഡിഎൻഎ വഹിക്കുന്നുണ്ടെന്നാണ് പഠനം തെളിച്ചത്. എന്നാൽ ഈ പ്രക്രിയയിലെ പ്രശ്നങ്ങൾ ഏഞ്ചൽമാൻ സിൻഡ്രാം പോലുള്ള വൈകല്യങ്ങളിലേക്ക് നയിച്ചേക്കാം.

അതേസമയം ഇതിലെ വെല്ലുവിളി എന്തായിരുന്നുവെച്ചാൽ ആദ്യ പരീക്ഷണത്തിൽ ഇത്തരത്തിലുണ്ടായ ഭ്രൂണങ്ങൾ ഗർഭാവസ്ഥയിൽ തന്നെ നശിച്ചു. കൂടാതെ ഗുരുതര വൈകല്യങ്ങൾക്കുകാരണമായി. ഇവയിൽ ജനിതകമാറ്റങ്ങൾ നടത്തി. ചില എലികൾ ജനനശേഷം മരിച്ചു. ചിലത് പ്രായപൂർത്തിയാകുന്നതുവരെ മാത്രമാണ് ജീവിച്ചിരുന്നത്. 20ഓളം ജനിതക മാറ്റങ്ങൾ വരുത്തിയ ഭ്രൂണങ്ങളിലെ എലികൾ ആരോഗ്യവൻമാരായി അതിജീവിച്ചു.

Open photo

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം