പുകഞ്ഞുകത്തി നേപ്പാൾ; ജെൻ സി പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി, സമാധാന ചർച്ചകളോട് സഹകരിക്കണമെന്ന് സൈന്യം

ജെൻ സി പ്രക്ഷോഭത്തിൽ പുകഞ്ഞുകത്തി നേപ്പാൾ. പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. പാർലമെന്റും രാഷ്ട്രീയ നേതാക്കളുടെ വീടുകളടക്കം പ്രക്ഷോപകാരികൾ തീയിട്ട് നശിപ്പിച്ചു. അതേസമയം സമാധാന ചർച്ചകളോട് പ്രക്ഷോഭകാരികൾ സഹകരിക്കണമെന്ന് സൈന്യം അഭ്യർത്ഥിച്ചു. സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ ഉടലെടുത്ത പ്രക്ഷോഭം സാമൂഹിക മാധ്യമ നിരോധനം പിൻവലിച്ചിട്ടും തുടരുകയാണ്.

പ്രക്ഷോഭകാരികൾ പാർലമെന്റ് മന്ദിരത്തിന് തീയിട്ടു. പ്രധാനമന്ത്രി കെപി ശർമ്മ ഒലിയുടെ രാജിക്ക് പിന്നാലെയാണ് നടപടി. അതേസമയം പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രാജിവെച്ച മന്ത്രിമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നീക്കമാണ് സൈന്യം നടത്തുന്നത്. രാജിവെച്ച പ്രധാനമന്ത്രി കെപി ശർമ്മ ഒലി ഇതിനോടകം തന്നെ സ്ഥലത്ത് നിന്നും രക്ഷപെട്ടെന്നാണ് വിവരം.

സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്നാണ് നേപ്പാളിൽ ജെൻ സികൾ പ്രക്ഷോഭം അഴിച്ച് വിട്ടത്. സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. പ്രധാനമന്ത്രി രാജി വെച്ചൊഴിയണം എന്നായിരുന്നു പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യം. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് പ്രധാനമന്ത്രി കെ പി ശര്‍മ ഓലി രാജിക്കത്ത് നൽകിയത്. ഓലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്