ആസിയാന്‍ ഉച്ചകോടിയില്‍നിന്ന് മ്യാന്‍മര്‍ പുറത്ത് !

ഒക്‌ടോബര്‍ 26 മുതല്‍ 28 വരെ സിംഗപ്പൂരില്‍ നടക്കുന്ന ആസിയാന്‍ അടിയന്തിര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മ്യാന്‍മറിലെ പട്ടാളഭരണകൂടത്തെ ക്ഷണിക്കേണ്ടതില്ലെന്ന് ദക്ഷിണപൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ ആസിയാന്‍ ഏകകണ്‌ഠേന തീരുമാനമെടുത്തു. സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണനാണ് ഈ വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്.

ഒരു രാജ്യത്തെ ഒഴിവാക്കിനിര്‍ത്തുക എന്നത് വൈഷമ്യമുള്ള കാര്യമാണെങ്കിലും ആസിയാന്റെ വിശ്വാസ്യതക്ക് ഇതാവശ്യമാണെന്ന് ബാലകൃഷ്ണന്‍ വിശദീകരിച്ചു.

അംഗരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് സംഘടനയുടെ നയമല്ല എങ്കില്‍ത്തന്നെയും തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് അധികാരത്തിലെത്തിയ പട്ടാളഭരണാധികാരി മിന്‍ ഓങ് ഹ്ലൈയ്ങ് ഇപ്പോഴും തുടരുന്ന തേര്‍വാഴ്ചയാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം. പട്ടാള ഇടപെടലുകളില്‍ ആയിരത്തോളം സിവിലിയന്‍മാര്‍ വധിക്കപ്പെടുകയും ആയിരക്കണക്കിനാളുകള്‍ തടവിലാകുകയും ചെയ്തിട്ടുണ്ട്.

ഏറെക്കാലം തടവില്‍ കഴിഞ്ഞതിനുശേഷമാണ് മ്യാന്‍മറിന്റെ രാഷ്ട്രപിതാവായ ഓങ് സാന്റെ മകളും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ നേതാവുമായ ഓങ് സാന്‍ സുയ്കി 2015-ല്‍ നടന്ന തെരഞ്ഞെടുപ്പിനുശേഷം മ്യാന്‍മറില്‍ പ്രധാനമന്ത്രിക്ക് തുല്യമായ സ്റ്റേറ്റ് കൗണ്‍സിലര്‍ സ്ഥാനം ഏറ്റെടുത്തത്. അവരുടെ ഭരണകാലത്താണ് അടുത്ത കാലത്ത് ലോകത്ത് ഏറ്റവുമധികം അപലപിക്കപ്പെട്ട റോഹിംഗ്യന്‍ വേട്ടനടക്കുന്നത്. അതിന്റെ പേരില്‍ ഓങ്‌സാന്‍ സൂയ്കിക്ക് 1991 ല്‍ ലഭിച്ച സമാധാനത്തിനുള്ള നോബല്‍ പ്രൈസ് തിരിച്ചെടുക്കണം എന്ന ആവശ്യം മനുഷ്യാവകാശസംഘടനകള്‍ ഉയര്‍ത്തിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം 2012 ല്‍ അവര്‍ക്ക് സമ്മാനിച്ച ഏലീ വെയ്‌സല്‍ അവാര്‍ഡ് ഇതേ കാരണത്താല്‍ തിരിച്ചെടുക്കപ്പെട്ടിരുന്നു.

2018 ല്‍ പട്ടാളഭരണകൂടം സൂയ്കിയെ വീണ്ടും വീട്ടുതടങ്കലിലാക്കുകയും പരിപൂര്‍ണ്ണമായി രാജ്യത്തെ അതിന്റെ കീഴിലാക്കുകയും ചെയ്തു. റോഹിംഗ്യന്‍ കൂട്ടക്കൊലയെ അവര്‍ അപലപിക്കാത്തത് പട്ടാളത്തെ ഭയന്നിട്ടാകാം എന്നത് ലോകം യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കുന്നത് ഈയവസരത്തില്‍ മാത്രമാണ്. ജനാധിപത്യപരമായി തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് ഭൂരിപക്ഷം കുറവാണ് മ്യാന്‍മര്‍ പാര്‍ലമെന്റില്‍. മറ്റേതും രാജ്യത്തും കാണാത്തവണ്ണം പട്ടാള ഓഫീസര്‍മാരാണ് പ്രഭുസഭയില്‍ ഭുരിഭാഗവും.

Latest Stories

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം