മെറ്റ ഫാക്ട് ചെക്കിങ് പ്രോഗ്രാം വിവാദം; മെറ്റയുടെ നയംമാറ്റം ലജ്ജാകരം, സത്യം പറയുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ജോ ബൈഡന്‍

മെറ്റ ഫാക്ട് ചെക്കിങ് പ്രോഗ്രാം നിര്‍ത്തലാക്കിയതില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്ക എന്ന ആശയത്തിന് തന്നെ വിരുദ്ധമാണിത്. നമ്മളെല്ലാം സത്യം പറയാനാണ് ആഗ്രഹിക്കുന്നതെന്നും സത്യം പറയുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും ബൈഡന്‍ വിമര്‍ശനം ഉന്നയിച്ചു.

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മാര്‍ക്ക് സക്കര്‍ബര്‍ഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ജോ ബൈഡന്റെ പ്രതികരണം. മെറ്റയുടെ നയംമാറ്റം ലജ്ജാകരമാണ്. ലക്ഷക്കണക്കിന് മനുഷ്യര്‍ പച്ചക്കള്ളങ്ങള്‍ വായിക്കുന്ന അവസ്ഥയിലേക്കാകും ഇതു നയിക്കുകയെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ബൈഡന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഫാക്ട് ചെക്കിങ് പ്രോഗ്രാം നിര്‍ത്തലാക്കുകയാണെന്ന് മെറ്റ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കമ്യൂണിറ്റി നോട്ട്‌സ് ആണ് പകരം മെറ്റ പുതുതായി അവതരിപ്പുക്കുന്നത്. ഉള്ളടക്ക നയങ്ങളിലും കമ്പനി വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ട്രംപ് അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പ് അവതരിപ്പിച്ച നയംമാറ്റങ്ങളില്‍ അമേരിക്കയുടെ പല കോണുകളില്‍നിന്ന് വലിയ വിമര്‍ശനം ഉയരുന്നുണ്ട്. മെറ്റയ്ക്കു കീഴിലുള്ള ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലുള്ള ഫാക്ട് ചെക്കിങ് പ്രോഗ്രാമുകളുടെ കടുത്ത വിമര്‍ശകനാണ് ട്രംപ്. വലതുപക്ഷ സ്വരങ്ങള്‍ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗമായി അവതരിപ്പിച്ചതാണ് ഇതെന്നായിരുന്നു ട്രംപിന്റെ ആരോപണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ