ശരീരം മുഴുവന്‍ മാന്തിപ്പൊളിച്ച് എല്ലുംതോലുമായി ആരെയും കരയിക്കുന്ന രൂപം; ഒരു മാസം കരടിയുടെ ഗുഹയില്‍ നരകജീവിതം നയിച്ചയാളെ രക്ഷപ്പെടുത്തി

ശരീരം മുഴുവന്‍ പരിക്കേറ്റ് എല്ലും തോലുമായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ മധ്യവയസ്‌കനെ കരടിയുടെ ഗുഹയില്‍ നിന്ന് രക്ഷിച്ചു.
അലക്‌സാണ്ടര്‍ എന്നാണ് തന്റെ പേരെന്ന് ഇയാള്‍ വെളിപ്പെടുത്തി. റഷ്യയിലെ ടുവാ പ്രദേശത്തുള്ള കരടിക്കൂട്ടില്‍ നിന്നാണ് ഒരു മാസത്തോളം അതിദയനീയമായി കഴിഞ്ഞിരുന്ന അലക്‌സാണ്ടറിനെ രക്ഷപ്പെടുത്തിയത്. വേട്ടപ്പട്ടികളെ പിന്തുടര്‍ന്നെത്തിയ നായാട്ടുകാരാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. അലക്‌സാണ്ടറിനെ, ഭാവിയിലേക്കുള്ള ഭക്ഷണമായി കരടി  കരുതിവെച്ചിരിക്കുകയായിരുന്നു .

“മമ്മി”യാണെന്ന് കരുതിയാണ് ഇയാളെ വേട്ടക്കാര്‍ ഗുഹയില്‍ നിന്ന് പുറത്തെടുത്തത്. എന്നാല്‍ പുറത്തെത്തിയപ്പോഴാണ് ഇതൊരു മനുഷ്യനാണെന്നും ജീവനുണ്ടെന്നും തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലാക്കി. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തിന്റെ ചികിത്സ പുരോഗമിക്കുകയാണ്. എന്നാല്‍ ഗുരുതര പരിക്കുകള്‍ക്ക് പുറകേ അലക്‌സാണ്ടറിന്റെ ശരീരം അഴുകുന്ന അവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്.

https://www.youtube.com/watch?time_continue=21&v=7wOii1-3nUw

നട്ടെല്ലിന് പരിക്കേറ്റും ശരീരം മുഴുവന്‍ കരടി മാന്തിപ്പൊളിച്ച നിലയിലുമാണ് ഇയാളെ കണ്ടെത്തിയത്. റഷ്യയിലെ ടുവാന്‍ മേഖലയില്‍ ആളുകള്‍ സംസാരിക്കുന്ന രീതിയിലാണ് ഇയാള്‍ സംസാരിക്കുന്നത്. സ്വന്തം മൂത്രം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് അലക്‌സാണ്ടര്‍ വിശദമാക്കിയതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കണ്ടാല്‍ ആരും ഭയക്കുന്ന എല്ലും തോലുമായ ശരീരത്തില്‍ നിറയെ മുറിവുകളുമായാണ് അലക്‌സാണ്ടറിന്റെ ചിത്രം പുറത്തു വന്നത്. ഇയാളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പുറത്ത് വന്നത്. ദിവസങ്ങളായുള്ള ചികിത്സയുടെ ഫലമായി അലക്‌സാണ്ടറിന് കണ്ണുകള്‍ പ്രയാസപ്പെട്ട് തുറക്കാനും സംസാരിക്കാനും കൈകള്‍ ചെറുതായി അനക്കാനും സാധിക്കുന്നുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ