ഹമാസിനെതിരെയുള്ള യുദ്ധം ജനങ്ങള്‍ക്കെതിരെ തിരിഞ്ഞു; ഗാസയില്‍ വംശീയ ഉന്മൂലനം; യുദ്ധം ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം ഇസ്രയേലിനെ വിമര്‍ശിച്ച് സൗദി രാജകുമാരന്‍

ഹമാസിനെതിരെയുള്ള യുദ്ധം ഗായിലെ ജനങ്ങള്‍ക്കെതിരാകുന്നുവെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. യുദ്ധം തുടങ്ങി ഒരു വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രയേലിനെതിരെ രംഗത്ത് വരുന്നത്.

ഇസ്രയേല്‍ ഗാസയില്‍ വംശീയ ഉന്മൂലനം നടത്തുകയാണ്. ലബനനിലും ഇറാനിലും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. ഇറേനിയന്‍ മണ്ണില്‍ ആക്രമണത്തിനു മുതിരരുതെന്ന മുന്നറിയിപ്പും ഇസ്രയേലിനു നല്‍കി. ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയാത്തത് അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയമാണെന്നു സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

ഡോണള്‍ഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു ദിവസങ്ങള്‍ക്കമാണ് മുസ്ലിം നേതാക്കള്‍ യോഗം ചേര്‍ന്നത്. ഇസ്രയേലുമായി മാത്രമല്ല, അറബ് നേതാക്കളുമായും ട്രംപിനു നല്ല ബന്ധമുണ്ട്. പശ്ചിമേഷ്യാ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് മുന്‍കൈ എടുക്കണമെന്നു ഗള്‍ഫ് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം, ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ലെബനാനില്‍ നടത്തിയ പേജര്‍ ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൗദി നിലപാട് വ്യക്തമാക്കിയതെന്നും ശ്രദ്ധേയമാണ്. . . ബൈറൂതില്‍ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുല്ലയെ കൊലപ്പെടുത്തിയത് തന്റെ നിര്‍ദേശപ്രകാരമാണെന്നും ക്യാബിനറ്റ് യോഗത്തില്‍ നെതന്യാഹു വ്യക്തമാക്കി.

സെപ്റ്റംബറില്‍ ലെബനാലില്‍ വ്യാപകമായി നടന്ന ആക്രമണത്തില്‍, പേജറുകള്‍ പൊട്ടിത്തെറിച്ച് നാല്‍പതോളം പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തില്‍ ഇസ്രായേലിനു പങ്കുണ്ടെന്ന് ആദ്യമായാണ് നെതന്യാഹു സമ്മതിക്കുന്നത്. ഇസ്രായേല്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ജി.പി.എസ് സംവിധാനം, മൈക്രോഫോണ്‍, ക്യാമറ എന്നിവയില്ലാത്ത പേജറുകളാണ് ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത്.

പേജര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ലെബനാന്‍, അന്താരാഷ്ട്ര തൊഴില്‍ സംഘടനക്ക് പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യകുലത്തിലും സാങ്കേതികവിദ്യക്കും തൊഴിലിനും എതിരെ ഇസ്രായേല്‍ യുദ്ധം നടത്തുകയാണെന്ന് പരാതിയില്‍ പറയുന്നു.

പേജര്‍ ആക്രമണത്തിന് താന്‍ പച്ചക്കൊടി കാട്ടിയതായി നെതന്യാഹു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമര്‍ ദോസ്ത്രി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടും സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 17.18 തീയതികളില്‍ ലബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് പേജറുകളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാനും ഹിസ്ബുല്ലയും ആരോപിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ