മാഗ + മിഗ = മെഗാ; ട്രംപിന്റെ മാഗയും, മോദിയുടെ മിഗയും, പുതിയ സമവാക്യം അർത്ഥമാക്കുന്നതെന്ത്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോദി അവതരിപ്പിച്ച സമവാക്യമാണ് മാഗ + മിഗ = മെഗാ. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈയിന്‍'(മാഗ)യ്ക്ക് സമാനമായാണ് ‘മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയിന്‍'(മിഗ) പ്രഖ്യാപനം മോദി നടത്തിയത്. ട്രംപിന്റെ ‘മാഗ’യും ഇന്ത്യയുടെ ‘മിഗ’യും ചെര്‍ന്ന് ഒരു ‘മെഗാ പാര്‍ട്ണര്‍ഷിപ്പ്’ ആണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

അമേരിക്കയിലെ ജനങ്ങള്‍ക്ക് ട്രംപിന്റെ മാഗ(മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയിന്‍) കാഴ്ചപ്പാടിനെ കുറിച്ച് നല്ല ബോധ്യമുണ്ട്. അതുപോലെതന്നെയാണ് ഇന്ത്യയിലെ ജനങ്ങള്‍ വികസിത് ഭാരത് 2047നെ നോക്കിക്കാണുന്നത്. അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മിഗാ(മെയ്ക്ക് ഇന്ത്യാ ഗ്രെയ്റ്റ് എഗെയിന്‍) കാഴ്ചപ്പാടുമായി മുന്നോട്ടുപോവാമെന്നും മോദി പറഞ്ഞു.

2023 ഓടെ 500 യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്നും ഇരുനേതാക്കളും പറഞ്ഞു. ഉപഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമായ വ്യാപാര കരാറിനാണ് ലക്ഷ്യമിടുന്നത്. ഞങ്ങളുടെ ടീം ഇത് സംബന്ധിച്ച് ഉടന്‍ അന്തിമ തീരുമാനമെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കാന്‍ എണ്ണ വ്യാപാരം ശക്തിപ്പെടുത്തും. ഊര്‍ജമേഖലയില്‍ നിക്ഷേപം വര്‍ധിച്ചിട്ടുണ്ട്. അതിന് അനുസൃതമായ നടപടികളും കൈക്കൊള്ളുമെന്ന് മോദി പറഞ്ഞു. ഇന്ത്യയെ മഹത്തരമാക്കാന്‍ താന്‍ ദൃഢനിശ്ചയമെടുത്തുവെന്നും മോദി പറഞ്ഞു.

Latest Stories

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ

പാകിസ്ഥാനിൽ മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ

സമാധാന കരാറായില്ല; 3 മണിക്കൂർ നീണ്ട ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു, അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന് സൂചന

'അമ്മ' സംഘടനയിൽ പോസിറ്റീവായ മാറ്റം; ഇറങ്ങിപ്പോകേണ്ടി വന്ന അതിജീവിതയോട് മാപ്പ് പറഞ്ഞ് തിരിച്ചുകൊണ്ടുവരണം': ദീദി ദാമോദരൻ

'മുഹമ്മദ് അലി ജിന്ന, കോൺഗ്രസ്, മൗണ്ട് ബാറ്റൺ'; വിഭജനത്തിൻ്റെ കുറ്റവാളികൾ മൂന്ന് പേരാണെന്ന് കുട്ടികൾക്കായുള്ള എൻസിഇആർടി സ്പെഷ്യൽ മൊഡ്യൂൾ

തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

"എല്ലാ ഗ്രൗണ്ടിൽ നിന്നും എനിക്ക് ഒരു കാമുകിയെ കിട്ടുമെന്ന് ധോണി കരുതി"; രസകരമായ സംഭവം വെളിപ്പെടുത്തി ശ്രീശാന്ത്