ആഗോള സഭയെ നയിക്കാൻ ലിയോ പതിനാലാമൻ; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി. വത്തിക്കാനിലാണ് ചടങ്ങുകൾ നടക്കുന്നത്. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ചത്വരത്തിലെ പ്ര​​​​ധാ​​​​ന ​​​​വേ​​​​ദി​​​​യി​​​​ലാണ് ചടങ്ങുകള്‍ നടക്കുക. വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്.

മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്. അൽപ്പസമയത്തിനകം കുര്‍ബാന ആരംഭിക്കും. കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് പാ​​​​പ്പ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. കുര്‍ബാനമധ്യേ വലിയ ഇടയന്‍റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും.

ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പായി തുറന്ന വാഹനത്തിലെത്തി സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുചേര്‍ന്ന വിശ്വാസികളെ ആശിര്‍വദിച്ചു. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ കുർബാനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യും. സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലോകനേതാക്കൾ വത്തിക്കാനിലെത്തിയിട്ടുണ്ട്. രാജ്യസഭാ ഉപാധ്യക്ഷന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. അ​​​​മേ​​​​രി​​​​ക്ക​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ൻ​​​​സും സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ​​​​യും പ​​​​ങ്കെ​​​​ടു​​​​ക്കുന്നുണ്ട്.

സഭയുടെ ആദ്യ മാർപാപ്പയായിരുന്ന പത്രോസിൻ്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവൻ്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. കുർബാനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെ പോപ് മൊബീലിൽ യാത്ര ചെയ്‌തു മാർപാപ്പ വിശ്വാസികളെ ആശീർവദിക്കും. സ്ഥാനാരോഹണച്ചടങ്ങിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. വത്തിക്കാനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Latest Stories

നെന്മാറ ഇരട്ടക്കൊലപാതക കേസ്: സാക്ഷി വിസ്താരം പൂർത്തിയായി; പ്രതി ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്

വി ഡി സതീശന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; നിർമല സീതാരാമനെയും കാണും

പാളയത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകരുടെ തെരുവ് യുദ്ധം; പൊലീസ് ലാത്തി വീശിയിട്ടും പിന്തിരിയാതെ പ്രവർത്തകർ

വെടിനിർത്തൽ കരാർ ലംഘിച്ച് അമേരിക്ക; ബന്ദര്‍ അബ്ബാസ് തുറമുഖത്ത് ആക്രമണം, സ്വയം പ്രതിരോധമെന്ന് വാദം

അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച റിഷഭ് പന്തിനെ ന്യായീകരിച്ച് സുനിൽ ഗവാസ്കർ; ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

'ഹാർദികിന്റെ ക്യാപ്റ്റൻസി പരാജയമായിരുന്നു, പക്ഷെ ടീം തോറ്റതിന് കാരണം അവൻ മാത്രമല്ല'; തുറന്നടിച്ച് കീറോൺ പൊള്ളാർഡ്

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന