ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിൽ; കെയർ സ്റ്റാർമർ പുതിയ പ്രധാനമന്ത്രി, തോൽവി അംഗീകരിക്കുന്നതായി ഋഷി സുനക്

ബ്രിട്ടനിൽ വമ്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി ലേബർ പാർട്ടി. റിഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടിയ്ക്ക് ചരിത്രത്തിലെ വലിയ പരാജയം സമ്മാനിച്ചാണ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകുന്നത്. 650 അംഗ പാര്‍ലമെന്റിൽ നാനൂറിലേറെ സീറ്റുകളും ലേബർ പാർട്ടി നേടി. ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിപ്പിച്ചാണ് ലേബർ പാർട്ടി അധികാരം പിടിച്ചെടുത്തത്.

ഹോൽബോൺ ആൻഡ് സെൻ്റ് പാൻക്രാസ് സീറ്റിൽനിന്നാണ് കെയ്ർ സ്‌റ്റാർമർ വിജയിച്ചത്. 61കാരനായ സ്‌റ്റാർമർ മുൻ അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറുമാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രിയായവരിൽ ഏറ്റവും പ്രായംകൂടിയ ആളാണ് സ്‌റ്റാർമർ എന്ന വിശേഷണവും സ്റ്റർമാർക്കുണ്ട്.

കെയ്ർ സ്റ്റാർമർ ആണ് പുതിയ പ്രധാനമന്ത്രി. ഈ നിമിഷം മുതൽ മാറ്റം ആരംഭിക്കുന്നു, മാറ്റത്തിനായി പൊരുതിയവർക്ക് നന്ദിയെന്ന് കെയ്ർ സ്റ്റാർമർ പറഞ്ഞു. അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് റിഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് കിട്ടിയത്. കൺസർവേറ്റീവ് പാർട്ടിയുടെ തോൽവി അംഗീകരിക്കുന്നതായി പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പരാജയത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഋഷി സുനക് പ്രതികരിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ