പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കുവൈറ്റിൽ ബാങ്ക് വായ്പയ്ക്ക് കർശന നിയന്ത്രണങ്ങൾ

വിദേശത്തുള്ള പ്രവാസികൾക്ക് സാമ്പത്തിക പ്രതിസന്ധികളുടെ സമയത്ത് ആശ്വാസമാകുന്ന ഒരു വഴി ബാങ്ക് വായ്പകളാണ്. ഇപ്പോഴിതാ അവിടെയും നിയന്ത്രണങ്ങളാണ്. കുവൈറ്റിലെ ബാങ്കുകളാണ് പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്  കുവൈറ്റ് ബാങ്ക് അധികൃതർ.

ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ തുടങ്ങി പ്രഫഷണൽ തസ്തികയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് വായ്പ അനുവദിക്കുന്നതിന് മുൻഗണന നൽകുന്നത്.
പിന്നീട് ഉള്ളവർക്ക് വായ്പ അനുവദിക്കുന്നതിന് ആണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ക്രെഡിറ്റ് റെക്കോർഡ്, ജോലി സ്ഥിരത, ശമ്പളം, സേവനാന്തര ആനുകൂല്യം എന്നിവ കാർഡ് പരിശോധിക്കുന്നതിന് പരിഗണിക്കും.

ഇതിനു പുറമേ സ്വദേശിവൽക്കരണത്തിന് സാധ്യതയില്ലാത്ത തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് വായ്പ ലഭിക്കും. കുവെെറ്റിൽ 10 വർഷത്തെ സേവനവും കുറഞ്ഞത് 1250 ദിനാർ ശമ്പളവും ഉള്ള വിദേശികൾക്ക് വായ്പ എടുക്കുന്നതിനുള്ള പരിതി വർധിപ്പിച്ചിട്ടുണ്ട്. 25,000 ദിനാറാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. 55 വയസിന് മുകളിൽ ഉള്ളവർ ആണെങ്കിൽ കർശന നിബന്ധനകളോടെയാണ് വായ്പ അനുവദിക്കുന്നത്.

സ്വദേശിവൽക്കരണം ശക്തമാവുകയും വിദേശ റിക്രൂട്ട്മെന്റ് കുറയുകയും ചെയ്തതിനാൽ വായ്പ നൽകുന്നത് കുറഞ്ഞിട്ടുണ്ട്. ഒരുവർഷത്തിനിടെയുള്ള ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് വായ്പ നൽകുന്നത് കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ