പുടിന്റെ സമ്മാനത്തെ പുകഴ്ത്തി കിം ജോങ് ഉന്‍; ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ തെളിവെന്ന് സഹോദരി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ സമ്മാനിച്ച ലിമോസിന്‍ കാറിനെ പുകഴ്ത്തി ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. കാറിന്റെ സവിശേഷതകളെ കുറിച്ച് പ്രസിഡന്റ് പ്രത്യേകം പരാമര്‍ശിച്ചതായും കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാകുന്നുവെന്നും കിം യോ ജോങ് വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഉത്തര കൊറിയന്‍ പ്രസിഡന്റിന് ലിമോസിന്‍ കാര്‍ സമ്മാനിച്ചത്. പുടിന്‍ സമ്മനിച്ച അത്യാഢംബര ഓറസ് സെനറ്റ് ലിമോസിന്‍ കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്ക് ഉപയോഗിച്ചിരുന്നതായും ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ തെളിവാണ് കാറെന്നും കിം യോ ജോങ് പറഞ്ഞു.

ഐക്യരാഷ്ട്രസഭ നേരത്തെ ഉത്തര കൊറിയയിലേക്കുള്ള ആഡംബര വസ്തുക്കളുടെ കയറ്റുമതിയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആണവായുധ പദ്ധതി ഉപേക്ഷിക്കാന്‍ ഉത്തരകൊറിയയെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ വ്‌ളാഡിമര്‍ പുടിന്റെ സമ്മാനം ഐക്യരാഷ്ട്രസഭയുടെ ഉപരോധത്തിന്‍മേലുള്ള ലംഘനമായാണ് വിലയിരുത്തുന്നത്.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി