ഇന്ത്യയില്‍ 'മുസ്ലീങ്ങള്‍ ദുഷിച്ചവരായി ചിത്രീകരിക്കപ്പെട്ടു', ബിലാവല്‍ ഭൂട്ടോയുടെ നുണപ്രചാരണത്തെ പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍; ലോകവേദിയില്‍ നാണംകെട്ട് മുന്‍ പാക് മന്ത്രി

പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഐക്യരാഷ്ട്രസഭയുടെ വാര്‍ത്ത സമ്മേളനത്തില്‍ തെറ്റിദ്ധാരണജനകമായ പ്രസ്താവന നടത്തി സ്വയം പരിഹാസ്യനായി. ഇന്ത്യയില്‍ മുസ്ലീങ്ങളെ ‘പൈശാചികവല്‍ക്കരിക്കുന്നു’ എന്ന തരത്തില്‍ അടിസ്ഥാനരഹിതമായ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ വസ്തുതാ പരിശോധന നടത്തി ചോദ്യം ചെയ്തതോടെയാണ് ബിലാവല്‍ ഭൂട്ടോ കുടുങ്ങിയത്. ഐക്യരാഷ്ട്രസഭയിലെ ഇസ്ലാമാബാദിന്റെ നയതന്ത്ര സംഘത്തിലെ അംഗമായ ഭൂട്ടോ കശ്മീര്‍ സംബന്ധിച്ച പാകിസ്ഥാന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് ഒരു വാര്‍ത്ത സമ്മേളനത്തിനിടെയാണ് പ്രസ്താവന നടത്തിയത്.

26 സാധാരണക്കാരുടെ മരണത്തിന് കാരണമായ പഹല്‍ഗാമില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ ഇന്ത്യന്‍ മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ഭൂട്ടോ ആരോപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്താന്റെ ഭാഗം വിശദീകരിക്കുന്നതിനിടെയാണ് ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തിയത്. ഇത് മാധ്യമപ്രവര്‍ത്തകന്‍ പൊളിച്ചടുക്കിയത് കേണല്‍ സോഫിയ ഖുറേഷി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരണങ്ങള്‍ നല്‍കിയ വാര്‍ത്താസമ്മേളനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ്. ബിലാവല്‍ ഭൂട്ടോയുടെ തെറ്റായവാദത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നതോടെ മറുപടി ഇല്ലാതെ വെട്ടിലായി പാക് മുന്‍മന്ത്രി.

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയിലെ മുസ്ലീങ്ങളെ അധിക്ഷേപിക്കാനായി രാഷ്ട്രീയവത്കരിക്കുകയാണെന്നടക്കം ബിലാവല്‍ ഭൂട്ടോ ഇന്ത്യക്കെതിരായി പറഞ്ഞു. ഇതിനെയാണ് ബ്രീഫിംഗ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന ഒര മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ചെയ്തത്.

‘കശ്മീരില്‍ അടുത്തിടെ നടന്ന ഭീകരാക്രമണം ഇന്ത്യയിലെ മുസ്ലീങ്ങളെ അധിക്ഷേപിക്കാനുള്ള രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് നിങ്ങള്‍ പറഞ്ഞു. പക്ഷേ, ഞാന്‍ ഇരുഭാഗത്തുനിന്നുമുള്ള വിശദീകരണങ്ങള്‍ കണ്ടിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് വിശദീകരണം നല്‍കിയവരില്‍ മുസ്ലീം സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായാണ് എന്റെ ഓര്‍മ’,

മാധ്യമപ്രവര്‍ത്തകന്‍ വിശദീകരിച്ചതോടെ അസ്വസ്ഥനായ ബിലാവല്‍ ഭൂട്ടോ ഏതാനും വാക്കുകളില്‍ മറുപടി നല്‍കി. ‘സൈനിക ഓപ്പറേഷനുകളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ പറഞ്ഞത് ശരിയാണ്’ എന്നായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ മറുപടി. അടുത്തിടെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാകിസ്താന്റെ ഭാഗം വിശദീകരിക്കാനായാണ് ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധികള്‍ യുഎസിലെത്തിയത്. ഭീകരവാദത്തിനെതിരേയും പാകിസ്താന്‍ ഭീകരര്‍ക്ക് നല്‍കുന്ന പിന്തുണയും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനായി ഇന്ത്യ വിവിധസംഘങ്ങളെ വിദേശരാജ്യങ്ങളിലേക്ക് അയച്ചതിന് പിന്നാലെയാണ് പാകിസ്താനും ഇതേരീതിയില്‍ നിലപാട് വ്യക്തമാക്കാനും ഇന്ത്യക്കെതിരെ കാര്യങ്ങള്‍ ചിത്രീകരിക്കാനും പ്രതിനിധിസംഘത്തെ അയച്ചത്.

Latest Stories

'സിന്ധു നദിയിൽ ഇന്ത്യ ഒരു അണക്കെട്ട് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ കൊണ്ട് അത് തകർക്കും'; ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി

'രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി'; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്

ആ ഒരു കാര്യം എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്, അതുകൊണ്ട് ഞാൻ അടുത്ത വർഷം......: എം എസ് ധോണി

'സഞ്ജു സാംസൺ കാരണമാണ് ആ താരം ടീമിൽ നിന്ന് പടിയിറങ്ങിയത്': ആകാശ് ചോപ്ര

"പറയാൻ പ്രയാസമാണ്"; കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഏകദിന ഭാവിയെക്കുറിച്ച് വലിയ പ്രസ്താവനയുമായി ഇന്ത്യൻ സൂപ്പർ താരം

ആ പരമ്പരയ്ക്ക് ശേഷം രോഹിത്തും കോഹ്‌ലിയും ഏകദിനത്തിൽ നിന്നും വിരമിക്കും, ഔദ്യോഗിക പ്രഖ്യാപനം വരുന്നു- റിപ്പോർട്ട്

Asia Cup 2025: 'കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ'; സൂപ്പർ താരത്തെ ഉൾപ്പെടുത്തുന്നതിൽ സെലക്ടർമാർ ആശക്കുഴപ്പത്തിൽ

“ജോലിയില്ലാത്തപ്പോൾ ഞാൻ സാധാരണയായി ക്രിക്കറ്റ് കാണാറില്ല, പക്ഷേ ആ ദിവസം എനിക്ക് കണ്ണെടുക്കാൻ കഴിഞ്ഞില്ല”; തുറന്ന പ്രശംസയുമായി വസീം അക്രം

വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കാൻ കർണാടക സർക്കാർ; അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ

കേന്ദ്രമന്ത്രി എവിടെ?; സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് ശേഷം തൃശൂര്‍ എംപിയെ കാണാനില്ലെന്ന് കെഎസ്‌യു