റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി ജോ ബൈഡൻ; റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ നിർണായകം

ദീർഘദൂര മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിന് യുക്രെയ്നുണ്ടായിരുന്ന നിയന്ത്രണം നീക്കി അമേരിക്ക. യുഎസ് നൽകിയ ദീർഘദൂര മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കാൻ പ്രസിഡൻറ് ജോ ബൈഡൻ അനുമതി നൽകി. 300 കിലോമീറ്റർ ദൂരപരിധിയുള്ള ATACMS മിസൈലുകൾ ഉപയോഗിക്കാനാണ് അനുമതി.

പ്രസിഡൻറ് പദവിയൊഴിയാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ നിർണായക തീരുമാനം. എന്നാൽ ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ്‌ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ അനുമതി നൽകണമെന്ന് യുക്രെയ്ൻ പ്രസിഡൻറ് വൊളോഡിമിർ സെലൻസ്കി മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ബൈഡൻ അനുമതി നൽകുന്നതോടെ ബ്രിട്ടനും ഫ്രാൻസും റഷ്യക്കെതിരായി ദീർഘദൂര മിസൈൽ ഉപയോഗത്തിന് അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ.

യുക്രെയ്നെതിരായ യുദ്ധമുഖത്ത് റഷ്യ ഉത്തരകൊറിയൻ സൈനികരെ കൂടി വിന്യസിച്ചതിന് പിന്നാലെ റഷ്യക്കെതിരെ ആക്രമണം ശക്തമാക്കാൻ യുക്രെയ്ൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. കുർസ്ക് മേഖലയിലാണ് നിലവിൽ റഷ്യ – ഉത്തരകൊറിയൻ സൈനിക വിന്യാസം യുക്രെയ്ന് വലിയ ഭീഷണിയാകുന്നത്. ഇവിടെ ഏകദേശം 11,000ത്തിനടുത്ത് ഉത്തരകൊറിയൻ സൈനികർ മാത്രമുണ്ടെന്നാണ് യുക്രെയ്ൻ കണക്കുകൂട്ടൽ. ദീർഘദൂര മിസൈലുകൾക്ക് അനുമതി നൽകുന്നതോടെ ഇരുകൂട്ടരും സൈനിക ശക്തിയിൽ തുല്യനിലയിലേക്ക് എത്തുമെന്നാണ് നിരീക്ഷകർ പറയുന്നത്.

യുക്രെയ്‌നിൽ കഴിഞ്ഞ രാത്രിയും ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചുള്ള വ്യാപകമായ ആക്രമണം റഷ്യ നടത്തി. യുക്രെയ്‌നിന്റെ ഊർജ സംവിധാനങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം. ആക്രമണത്തിൽ 120 മിസൈലുകളും 90 ഡ്രോണുകളും ഉപയോഗിച്ചെന്നാണ് കണക്കുകൾ. ആക്രമണങ്ങളിൽ എട്ട് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇരുപതിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.

Latest Stories

'വിമാനത്തിൽ കയറിയപ്പോൾ ആ കുടിയേറ്റക്കാരൻ സ്വയം കീറിമുറിച്ച് ഭക്ഷിക്കാൻ തുടങ്ങി, അയാൾ നരഭോജി'; ക്രിസ്റ്റി നോം

'ആ സിക്സ് അടിച്ചുകൊണ്ട് നിങ്ങൾ എന്റെ വിവാഹം നശിപ്പിച്ചു’; ആമിർ ഖാന്റെ സ്വപ്നം തകർത്ത പാക് താരം

ചോറില്‍ മണ്ണ് വാരിയിടുന്നത് കണ്ടിട്ടും സുരേഷ്‌ഗോപി നിശബ്ദന്‍; മൗനം വെടിയണം, സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും ശബ്ദിക്കണമെന്ന് കെസി വേണുഗോപാല്‍

അങ്ങനെ ചെയ്തത് എന്തായാലും നന്നായി, ധനുഷിന് മുൻപ് കുബേരയിൽ പരി​ഗണിച്ചത് ആ സൂപ്പർതാരത്തെ, അവസാന നിമിഷം നിരസിച്ചതിന് കാരണം

സെന്‍സര്‍ കത്രികപ്പൂട്ടിലാക്കിയ ജാനകി

നാല് ലക്ഷം ഇക്കാലത്ത് എന്തിന് തികയും, ഇത് കിട്ടിയാൽ പോരാ.., പ്രതിമാസം 10 ലക്ഷം എങ്കിലും കിട്ടണം; ഷമിക്കെതിരെ അടുത്ത അങ്കം കുറിച്ച് ഹസിൻ ജഹാൻ

'കടക്ക് പുറത്ത്...' ട്രംപിനെ കാണാൻ വൈറ്റ് ഹൗസിലെ യോഗത്തിലേക്ക് കയറിച്ചെന്നു, സക്കർബെർഗിനെ പുറത്താക്കി

മന്ത്രിമാർ പറഞ്ഞത് തെറ്റ്, കോട്ടയം മെഡിക്കൽ കോളേജിലെ രക്ഷാപ്രവർത്തനത്തിൽ ഗുരുതര വീഴ്ച; രണ്ടരമണിക്കൂറിന് ശേഷം പുറത്തെടുത്ത സ്ത്രീ മരിച്ചു

ദൃശ്യവിസ്മയം സമ്മാനിക്കാൻ രാമായണ വരുന്നു, ആദ്യ ​ഗ്ലിംപ്സ് വീഡിയോ പുറത്ത്, രാമനും രാവണനുമായി രൺബീറും യഷും, സംഗീതം ഹാൻസ് സിമ്മറും എആർ റഹ്മാനും

എഡ്ബാസ്റ്റണില്‍ ഇന്ത്യയുടെ തോൽവിയുറപ്പിച്ച് ഇം​ഗ്ലണ്ടിന്റെ ചതി; ആരോപണവുമായി ഇംഗ്ലീഷ് മുൻ നായകൻ