രണ്ട് മിനിറ്റിൽ രണ്ട് വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ; വെെറലായി വീഡിയോ

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ വീണ്ടും സോഷ്യൽ മീഡിയയിൽ താരമാകുകയാണ്. ജസീന്തയുടെ നേതൃത്വത്തിലുള്ള സര്‍ക്കാർ അധികാരത്തിലെത്തി രണ്ട് വർഷം പിന്നിട്ട സാഹചര്യത്തിൽ ഭരണമികവ് എണ്ണിപ്പറഞ്ഞു കൊണ്ടുള്ള ഇവരുടെ ഒരു വീഡിയോയാണ് ഇപ്പോൾ  വൈറലാകുന്നത്.

സർക്കാരിന്റെ സുപ്രധാന നേട്ടങ്ങൾ രണ്ട് മിനിറ്റിൽ പറഞ്ഞു തീർക്കണമെന്ന ഒരു വെല്ലുവിളിയാണ് താൻ ഏറ്റെടുത്തിരിക്കുന്നതെന്ന ആമുഖത്തോടെയാണ് ജസീന്തയുടെ വീഡിയോ ആരംഭിക്കുന്നത്. എന്നാൽ രണ്ട് മിനിറ്റ് കൊണ്ട് എല്ലാ നേട്ടങ്ങളും പറഞ്ഞ് തീർക്കാൻ കഴിഞ്ഞില്ല. പകരം മൂന്ന് മിനിറ്റിന് അടുത്തെടുത്താണ് പ്രധാനമന്ത്രി സർക്കാരിന്റെ സുപ്രധാന നേട്ടങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചത്. രാജ്യത്ത് നടപ്പാക്കിയ വിവിധ പദ്ധതികളെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്.

92000 തൊഴിലവസരങ്ങൾ, 2200 പേർക്ക് സർക്കാർ സഹായത്തോടെ വീട്, മികച്ച കാന്‍സര്‍ ചികിത്സ സേവനം, തോക്ക് നിയന്ത്രണ നിയമങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന്റെ നിയന്ത്രണം, കാര്‍ബൺ വാതകം പുറംതള്ളുന്നത് നിയന്ത്രിക്കാൻ സീറോ കാർബൺ ബിൽ, 140 മില്യൺ മരങ്ങൾ വെച്ചു പിടിപ്പിക്കൽ, സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണം, വിവിധ തൊഴില്‍ മേഖലകളിലെ ശമ്പള പരിഷ്കരണം എന്നിവയൊക്കെയാണ് പ്രധാന നേട്ടമായി ജസീന്ത എണ്ണിപ്പറഞ്ഞത്.

ന്യൂസിലാൻഡിലെ ഒരു മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ജസീന്ത ലോകശ്രദ്ധയിലെത്തുന്നത്. പെട്ടെന്നുണ്ടായ വലിയൊരു ആക്രമണത്തിൽ വിറങ്ങലിച്ച് നിന്ന രാജ്യത്തെ ജനതയ്ക്ക് കരുത്തേകിയത് അവരുടെ പ്രധാനമന്ത്രിയുടെ വാക്കുകളായിരുന്നു. തീവ്രവാദികള്‍ക്ക് ന്യൂസിലാന്‍ഡിന്റെ മണ്ണില്‍ മാത്രമല്ല ലോകത്തു തന്നെ സ്ഥാനമില്ലെന്ന് വ്യക്തമാക്കി ആക്രമണ ഇരകളെ ചേർത്തു പിടിച്ച് നില്‍ക്കുന്ന ജസീന്തയുടെ ചിത്രം അവർക്ക് ലോകത്തിന്റെ തന്നെ ആദരവ് നേടിക്കൊടുത്തു.

രണ്ട് മിനിറ്റിനുള്ളിൽ രണ്ട് വർഷത്തെ നേട്ടങ്ങൾ വിശദമാക്കിയ ജസീന്തയുടെ വീഡിയോ അധികം വൈകാതെ തന്നെ വൈറലായി. അവിശ്വസനീയം എന്നാണ് വീഡിയോയെ ജനങ്ങൾ വിശേഷിപ്പിക്കുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ