ബ്രിട്ടനിൽ അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസിൻറെ സാന്നിദ്ധ്യം ഇറ്റലിയിലും: മുൻകരുതലുമായി ഇന്ത്യ, അടിയന്തര യോഗം

ബ്രിട്ടനില്‍ അതിവേഗം പടരുന്ന പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും. രോഗിയും പങ്കാളിയും കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ലണ്ടനിൽ നിന്ന് റോമിൽ എത്തിയത്. രോഗിയെ നിരീക്ഷണത്തിലാക്കി. ബ്രിട്ടനിൽ പുതുതായി കണ്ടെത്തിയ കൊറോണ വൈറസ്  അതിവേഗം പടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻകരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര യോഗം വിളിച്ചു.

വാക്സിൻ ഉപയോഗത്തിന് ആദ്യം തുടക്കം കുറിച്ച ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ രൂപം കണ്ടെത്തിയ വാർത്ത പുറത്തു വന്നതോടെ അതീവ ജാഗ്രതയിൽ ആണ് ലോകം. ഈ വൈറസ്  അതിവേഗം പടരുന്ന സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തലാക്കിയിട്ടുണ്ട്. സമാന നടപടികൾ കൈക്കൊള്ളണമോ എന്ന വിഷയം കേന്ദ്ര ആരോഗ്യ മുന്താലയത്തിന്റെ അടിയന്തര യോഗം ചർച്ച ചെയ്യും. അടുത്തിടെ ബ്രിട്ടനിൽ നിന്നെത്തിയവർക്കു പ്രത്യേക നിരീക്ഷണം എർപ്പെടുത്തണമോ എന്ന കാര്യവും ചർച്ചയാകും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ