സൗദിയില്‍ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയിലെ വൈറസല്ല; ആരോഗ്യ നിലയില്‍ പുരോഗതി

സൗദി അറേബ്യയിലെ മലയാളി നഴ്സിന് ബാധിച്ചിരിക്കുന്നത് ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസല്ലെന്ന് സ്ഥിരീകരണം. 2012-ൽ കണ്ടെത്തിയ മെഴ്സിന് കാരണമായ കൊറോണ വൈറസാണെന്ന് ജിദ്ദയിലെ ഇന്ത്യൻ നയതന്ത്രാലയം ട്വീറ്റ് ചെയ്തു. ഈ രോഗം ചികിത്സാവിധേയമാണ്.

മലയാളി നഴ്സിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റു മലയാളികളുടേതുള്‍പ്പെടെ അറുപതിലേറെ പേരുടെ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണ്. സൌദിയില്‍ ഒട്ടകത്തില്‍ നിന്നാണ് വൈറസ് പടരുന്നത്.

2012 മുതല്‍ സൗദിയില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഒട്ടകത്തില്‍ നിന്നാണ് വൈറസ് പടരുന്നതെന്നായിരുന്നു കണ്ടെത്തല്‍. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ എന്നാണ് വൈറസിന്റെ മുഴുവന്‍ പേര്. ഇതാണ് സൗദിയിലെ അബഹയില്‍ മലയാളി, ഫിലിപ്പൈന്‍ നഴ്സുമാര്‍ക്ക് ബാധിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്സിന്റെ നില തൃപ്തികരമാണ്. ഇവരോടൊപ്പം ഹോസ്റ്റലില്‍ കഴിഞ്ഞവരും, ജോലി ചെയ്തവരുമടക്കം സംശയമുള്ള എണ്‍പതോളം പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഫലം ലഭിച്ച അമ്പതിലേറെ പേര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു.

പുതിയ സാഹചര്യത്തില്‍ അറബ് മേഖലയിലെ വിവിധ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാണ്. മികച്ച ചികിത്സ ലഭ്യമായതിനാല്‍ ചികിത്സ ഫലപ്രദമാകുന്നുണ്ട്.

Latest Stories

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി