ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവിന്റെ അറസ്റ്റ്: പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകണമെന്ന് തുർക്കി പബ്ലിക് പ്രോസിക്യൂട്ടർ

ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവിനെ ജയിലിലടച്ചതിനെതിരായ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ ഏഴ് മാധ്യമപ്രവർത്തകർക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകണമെന്ന് തുർക്കി പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. അനുമതിയില്ലാത്ത പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് നിരോധിക്കുന്ന നിയമം ലംഘിച്ചതിന് ഇസ്താംബുൾ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ്, ബുലന്റ് കിലിക്, കുർതുലസ് അരി, യാസിൻ അക്കുൾ, സെയ്‌നെപ് കുറൈ, ഗോഖാൻ കാം, അലി ഒനൂർ തോസുൻ, ഹെയ്‌റി ടങ്ക് എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

ഇമാമോഗ്ലുവിന്റെ അറസ്റ്റിനെതിരെ സരച്ചാനയിലെ ഇസ്താംബുൾ പ്രദേശത്തെ സിറ്റി ഹാളിന് പുറത്ത് നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് മാർച്ച് 24 ന് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷം ജുഡീഷ്യൽ മേൽനോട്ടത്തിൽ അവരെ വിട്ടയച്ചു. പത്രപ്രവർത്തനത്തിന്റെയും ഫോട്ടോ ജേണലിസത്തിന്റെയും പരിധിയിൽ വരുന്നതാണ് പ്രതിഷേധ പ്രകടനത്തിലെ തങ്ങളുടെ സാന്നിധ്യമെന്ന് മാധ്യമപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാൽ ഫയൽ അവലോകന വേളയിൽ അവരുടെ പ്രസ്താവനകൾ ആ വസ്തുതയ്ക്ക് അനുസൃതമായി സ്ഥിരീകരിക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

പ്രതിഷേധങ്ങളെത്തുടർന്ന് അറസ്റ്റിലായ 139 പേർക്കെതിരെ പ്രോസിക്യൂട്ടറുടെ ഓഫീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എക്‌സിനെതിരായ കുറ്റപത്രത്തെ ടർക്കിഷ് ജേണലിസ്റ്റ് സിൻഡിക്കേറ്റ് (ടിജിഎസ്) വിമർശിച്ചു. “പത്രപ്രവർത്തനമോ ഭരണഘടനാപരമായ അവകാശമെന്ന നിലയിൽ യോഗങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നതോ ഒരു കുറ്റകൃത്യമല്ല.” അവർ എഴുതി. ഔദ്യോഗിക നിരോധനം നിലവിലുണ്ടെങ്കിലും, മാർച്ച് 19 ന് പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനെ വെല്ലുവിളിക്കാൻ സാധ്യതയുള്ള, ജനപ്രിയ പ്രതിപക്ഷ നേതാവും വരാനിരിക്കുന്ന പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഇമാമോഗ്ലു അറസ്റ്റിലായതിനുശേഷം തുർക്കിയിൽ പ്രകടനങ്ങൾ കൂടുതൽ വ്യാപമാകമായി നടന്നു കൊണ്ടിരിക്കുകയാണ്.

150-ലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി സർക്കാർ പറയുമ്പോൾ, ആയിരക്കണക്കിന് ആളുകളെയാണ് പ്രതികരണമായി അറസ്റ്റ് ചെയ്തത്. മാധ്യമ സ്വാതന്ത്ര്യ സംഘടനകൾ തുർക്കിയെ ലോകത്തിലെ മാധ്യമപ്രവർത്തകരെ ജയിലിൽ അടയ്ക്കുന്ന ഏറ്റവും മോശം രാജ്യമായി പതിവായി വിശേഷിപ്പിച്ചിക്കാറുണ്ട്. മാധ്യമ പ്രവർത്തകരെ ലക്ഷ്യം വയ്ക്കുമ്പോൾ സുരക്ഷാ സേവനങ്ങൾ അനുഭവിക്കുന്ന “ശിക്ഷാ ഇളവ്” സംബന്ധിച്ച് ആഴത്തിലുള്ള ആശങ്കയുണ്ടെന്ന് തുർക്കിയിലെ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ‌എസ്‌എഫ്) മേധാവി എറോൾ ഒൻഡെറോഗ്ലു മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു.

Latest Stories

IPL 2025: ഇത്ര ചീപ്പാണോ മിസ്റ്റർ ഗിൽ നിങ്ങൾ, പന്തിനോടുള്ള മോശം പെരുമാറ്റത്തിൽ താരത്തിനെതിരെ ആരാധകരോക്ഷം; വീഡിയോ കാണാം

എന്നെ അമ്മ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ല..; ഇഷാനിയുടെ വീഡിയോക്ക് രൂക്ഷ വിമര്‍ശനം, പിന്നാലെ വിമശദീകരണം

ബിജെപി അനുകൂല രാഷ്ട്രീയ സംഘട‌നയുമായി ക്രിസ്ത്യൻ നേതാക്കൾ; ഉദ്ഘാടനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി

'ഞങ്ങളുടെ വെള്ളം തടഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ ശ്വാസം മുട്ടിക്കും'; ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കി പാക് സൈനിക വക്താവിന്റെ പ്രസംഗം

'എന്തുകൊണ്ടാണ് ക്യാമറകൾക്ക് മുന്നിൽ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത്? പൊള്ളയായ പ്രസംഗങ്ങൾ അവസാനിപ്പിക്കൂ'; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി രാഹുൽ

IPL 2025: ആർസിബിയെ തകർത്തെറിയാൻ പറഞ്ഞ് ഓരോ ദിവസവും വരുന്നത് 150 മെസേജുകൾ, അന്നത്തെ ആ ദിനം മറക്കില്ല; തുറന്നടിച്ച് ഓസ്‌ട്രേലിയൻ താരം

'പീഡനവിവരം അറിഞ്ഞിരുന്നില്ല, മകളെ കൊന്നത് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ഒറ്റപ്പെടുത്തിയതിന്റെ പ്രതികാരമായി'; തിരുവാങ്കുളത്തെ നാല് വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ

കുഞ്ഞുങ്ങളെ തൊട്ടാല്‍ കൈ വെട്ടണം.. അമ്മയുടെ പുരുഷ സുഹൃത്തിന് ഉമ്മ കൊടുത്തില്ലെങ്കില്‍ ഉപദ്രവിക്കുന്ന കാലമാണ്..: ആദിത്യന്‍ ജയന്‍

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ

ആകാശച്ചുഴിയിൽ അകപ്പെട്ട് ഇന്ത്യൻ വിമാനം; പാക് വ്യോമാതിർത്തി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യർത്ഥന നിരസിച്ച് പാകിസ്ഥാൻ