ഗാസയിലും റാഫയിലും അക്രമണം; മെക്‌സിക്കോയില്‍ പ്രതിഷേധക്കാര്‍ ഇസ്രേലി എംബസിക്ക് തീയിട്ടു

ഹമാസിനെതിരെ ഗാസയിലും റാഫയിലും അക്രമം നടത്തുന്നതില്‍ പ്രതിഷേധിച്ച് ഇസ്രേലി എംബസി മതിലിനു തീയിട്ടു. മെക്‌സിക്കോയില്‍ പലസ്തീന്‍ അനുകൂല പ്രകടനം നടത്തിയവരാണ് എംബസി മതിലിന് തീയിട്ടത്.

മെക്‌സിക്കോ സിറ്റിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
റാഫയിലെ ആക്രമണം ഉടന്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇരുനൂറോളം പേരാണ് എംബസിക്കു മുന്നില്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ നേരിടാന്‍ തയാറായി നിന്ന പൊലീസിനു നേര്‍ക്ക് കല്ലും പെട്രോള്‍ ബോംബും പ്രതിഷേധക്കാര്‍ എറിഞ്ഞു. ഇതിനിടെയാണു മതിലിനു തീവച്ചത്.

ഗാസയിലെ ഇസ്രേലി സൈനികനടപടി അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നല്കിയിരിക്കുന്ന കേസിനെ മെക്‌സിക്കോയും പിന്തുണയ്ക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ക്ക് സര്‍ക്കാര്‍ പിന്തുണ ഉണ്ടായിരുന്നുവെന്ന് ഇസ്രായേല്‍ എംബസി അധികൃതര്‍ ആരോപിച്ചു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി