ഗാസയില്‍ മോസ്‌കിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 24 പേര്‍ കൊല്ലപ്പെട്ടു

യുദ്ധം ആരംഭിച്ച് ഒരു വർഷം തികയുമ്പോഴും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേല്‍. ഗാസയിലെ അല്‍ അക്സ മോസ്‌കിന് നേരെയുണ്ടായ ആക്രമണത്തിൽ 24 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. നൂറോളം പേർക്ക് ആക്രമണത്തിൽ പരിക്കുണ്ട്.

യുദ്ധത്തില്‍ വീടുകള്‍ തകര്‍ന്ന് മോസ്കില്‍ അഭയം പ്രാപിച്ചിരുന്നവരാണ് ആക്രമണത്തിന് ഇരയായതെന്ന് പലസ്തീന്‍ വാര്‍ത്ത ഏജന്‍സി വഫ വ്യക്തമാക്കി. ഹമാസിന്റെ താവളമാണ് ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.

അതേസമയം ലബനനില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ബെയ്റൂട്ടിലെ തെക്കന്‍ മേഖലകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം നിര്‍ദേശം നല്‍കി. ഹിസ്ബുല്ലയുടെ പുതിയ മേധാവി ഹാഷിം സഫിയുദീന്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടെങ്കിലും ഈ റിപ്പോര്‍ട്ടുകള്‍ ലബനീസ് അധികൃതര്‍ തള്ളിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ