ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ട പലസ്തീനികളെ ആഫ്രിക്കയിലേക്ക് പുനരധിവസിപ്പിക്കുന്നതിനായി ഇസ്രായേലും അമേരിക്കയും പദ്ധതിയിടുന്നതായി റിപ്പോർട്ട്

ഗാസയിൽ നിന്ന് കുടിയിറക്കപ്പെടുന്ന പലസ്തീനികളെ പുനരധിവസിപ്പിക്കുന്നതിന് ആഫ്രിക്കൻ പ്രദേശങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസും ഇസ്രായേലും മൂന്ന് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുഎസ്, ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.

ഈ നിർദ്ദേശവുമായി ബന്ധപ്പെട്ട് സുഡാനിൽ നിന്നും സൊമാലിയയിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടതായും എപി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, യുഎസിന്റെ നിർദ്ദേശം നിരസിച്ചതായി സുഡാൻ ഉദ്യോഗസ്ഥർ പറഞ്ഞതായും സൊമാലിയയിൽ നിന്നുള്ള ഉദ്യോഗസ്ഥർ തങ്ങൾക്ക് ആരുടെയും സമ്പർക്കത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതായും എപി റിപ്പോർട്ട് ചെയ്തു.

റോയിട്ടേഴ്‌സിന്റെ അഭിപ്രായത്തിനായുള്ള അഭ്യർത്ഥനകളോട് വൈറ്റ് ഹൗസും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 17 മാസമായി ഇസ്രായേൽ ഗാസയിൽ നടത്തിയ വംശഹത്യയിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു. നശിപ്പിക്കപ്പെട്ട പ്രദേശം പുനർനിർമ്മിക്കുന്നതിനായി യുഎസ് ഏറ്റെടുക്കുമെന്ന് ട്രംപ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ആ നിർദ്ദേശത്തിനെതിരെ ലോക രാജ്യങ്ങൾ രംഗത്ത് വന്നതോടെയാണ് ഇങ്ങനെയൊരു തീരുമാനമുണ്ടാകുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം