സ്ത്രീകളെ ലൈംഗിക അടിമകളാക്കി, വീട്ടില്‍ നിന്ന് കണ്ടെടുത്തത് 69000 ഗര്‍ഭനിരോധന ഗുളികകള്‍; തുര്‍ക്കിയില്‍ ടിവി അവതാരകന് 8,658 വര്‍ഷം തടവ്

തുര്‍ക്കിയിലെ പ്രമുഖ ടിവി അവതാരകനുമായ അദ്‌നാന്‍ ഒക്തറിന് 8,658 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇസ്താംബൂള്‍ ക്രിമിനല്‍ കോടതി. അല്‍പവസ്ത്രധാരിണികളും അമിത മേക്കപ്പിട്ടതുമായി സ്ത്രീകള്‍ക്കൊപ്പം പരിപാടി അവതരിപ്പിച്ചു എന്നതാണ് കുറ്റം.

മതപരമായ ചര്‍ച്ചകള്‍ നടത്തുന്ന പരിപാടിയുടെ അവതാരകനാണ് അദ്‌നാന്‍ ഒക്തര്‍. തുര്‍ക്കിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍വാസമാണിത്. പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യ്തതിനും, വഞ്ചന, ചാരപ്രവര്‍ത്തനം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഹാരുണ്‍ യഹ്യ എന്ന പേരില്‍ അറിയപ്പെടുന്ന 66 കാരന് ഉല്‍പ്പടെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു.

യാഥാസ്ഥിതിക മൂല്യങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുന്ന മതപണ്ഡിതനാണ് അദ്‌നാന്‍ ഒക്താര്‍. സ്വന്തം ചാനലായ A9 ടിവി യില്‍ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര ടോക്ക് ഷോയുടെ അവതാരകനായിരുന്നു ഒക്തര്‍.

ലൈംഗികമായി ഉപദ്രവിക്കുകയും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ഒരു സ്ത്രീ പരാതി നല്‍കിയിരുന്നു. ഒക്താര്‍ അവരുടെ ചാനലില്‍ ജോലി ചെയ്യുന്ന സ്ത്രികളെ ലൈംഗികപരമായി ഉപയോഗിച്ചിട്ടുണ്ടെന്ന് നിരവധി സ്ത്രീകള്‍ ആരോപിക്കുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ഒക്തറിന്റെ വീട് പരിശോധിച്ചപ്പോള്‍ 69,000 ഗര്‍ഭ നിരോധന ഗുളികകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയതാണ് ഒക്താറിന്റെ ജയില്‍വാസം.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി