പുതിയ 14 ഇന നിർദേശങ്ങൾ കൈമാറി ഇറാൻ; അതിരുകടന്നാൽ ശക്തമായി ആക്രമിക്കുമെന്ന് ട്രംപ്

യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണം അവസാനിപ്പിക്കാനുളള സമാധാന ചര്‍ച്ചയ്ക്കായി പുതിയ 14 നിര്‍ദേശങ്ങള്‍ കൈമാറി ഇറാന്‍. എല്ലാ മേഖലയിലെയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ ആവശ്യം. മുപ്പത് ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്നും 14 ഇന നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

അമേരിക്ക നിര്‍ദേശിച്ചത് രണ്ട് മാസത്തെ വെടിനിര്‍ത്തലായിരുന്നു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് 30 ദിവസത്തിനുളളില്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ ആവശ്യം.

ഭാവിയില്‍ ഇത്തരം സൈനിക ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന ഉറപ്പ് നൽകണം, ഇറാന്റെ അതിര്‍ത്തിയില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കണം, നാവിക ഉപരോധം അവസാനിപ്പിക്കണം, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ മോചിപ്പിക്കണം, നഷ്ടപരിഹാരം നല്‍കണം, ഉപരോധങ്ങള്‍ പിന്‍വലിക്കണം, ലെബനനിലെ ആക്രമണം അവസാനിപ്പിക്കണം, ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കുന്ന പുതിയ സംവിധാനം ഏർപ്പെടുത്തണൺ എന്നിവയാണ് ഇറാന്റെ മറ്റ് ആവശ്യങ്ങള്‍.

ഇറാന്‍ സമര്‍പ്പിച്ച പുതിയ സമാധാന കരാറിന്റെ ഏകദേശ രൂപം തനിക്ക് ലഭിച്ചെന്നും അതിന്റെ പൂര്‍ണ രൂപത്തിനായി കാത്തിരിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കരാറിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും സ്വീകാര്യമാകുമെന്ന് കരുതുന്നില്ലെന്നും ഇറാന്‍ അതിരുകടന്നാല്‍ വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും നല്‍കി. നേരത്തേ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഡോണള്‍ഡ് ട്രംപ് തളളിയിരുന്നു.

Latest Stories

മുൻവൈരാഗ്യത്തിന്റെ പേരിൽ ആക്രമണം: കൊല്ലത്ത് വിവാഹത്തിൽ പങ്കെടുക്കാനിറങ്ങിയ യുവാക്കളെ കമ്പിവടി കൊണ്ടടിച്ചു, 8 പേർ അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില ഫ്ലാറ്റിൽ വൻ തീപിടിത്തം: 9 പേര് മരിച്ചു, നാലുപേരുടെ നില ഗുരുതരം

ഉത്തർപ്രദേശിൽ നാല് മക്കളെ കൊലപ്പെടുത്തി അമ്മ; പ്രതി ഒളിവിൽ

ഞാൻ ഇത്രയും മോശമായി ഒരു സീസൺ പോലും കളിച്ചിട്ടില്ല, ഇത്രയും മത്സരങ്ങൾ തോറ്റിട്ടുമില്ല: ഹാർദിക് പാണ്ഡ്യ

'ഈ സീസൺ ഞങ്ങളുടെയല്ല, ഇനി ഒരു തിരിച്ച് വരവില്ല'; തുറന്ന് പറഞ്ഞ് ഹാർദിക് പാണ്ഡ്യ

ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ആറാം ക്ലാസുകാരനെ ഫാനിന്റെ ഹുക്കിൽ തലകീഴായി കെട്ടി നിർത്തി, ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ; പൊലീസിന് മൊഴി നൽകി പിതാവ്

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ