മൊസാദിന്റെ മൂക്കിന്‍ തുമ്പിലും ഇറാന്റെ മിസൈല്‍ ആക്രമണം; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; തിരിച്ചടിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രായേല്‍-ഇറാന്‍ പോര് രൂക്ഷമായതിന് പിന്നാലെ ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്തിന് സമീപത്തും ഇറാന്റെ മിസൈല്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആസ്ഥാനത്തിന് സമീപമാണ് ഇറാന്റെ ബാലിസ്റ്റിക് ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

മൊസാദ് ആസ്ഥാനത്തിന് സമീപം മിസൈല്‍ വീണ് ഗര്‍ത്തം രൂപപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൊസാദ് ആസ്ഥാനത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചിരിക്കുന്നത്. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ മണ്ണും പൊടിപടലങ്ങളും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

180 മിസൈലുകള്‍ ഇറാന്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി തൊടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അത്യാധുനിക സംവിധാനങ്ങളായ അ.ണ്‍ ഡോമും ആരോയും ഉപയോഗിച്ച് കാര്യമായ പ്രതിരോധം സൃഷ്ടിച്ചതായും ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നു. എന്നാല്‍ പ്രതിരോധിക്കാന്‍ സാധിക്കാത്ത ചില മിസൈലുകളാണ് അപകടം സൃഷ്ടിച്ചതെന്നും ഇസ്രായേല്‍ അറിയിക്കുന്നു.

ഇസ്രായേല്‍ ലെബനനില്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. പ്രത്യാക്രമണം താത്കാലികമായി അവസാനിപ്പിച്ചതായി ഇറാന്‍ അറിയിച്ചു. എന്നാല്‍ ഇസ്രായേല്‍ പ്രകോപനം സൃഷ്ടിച്ചാല്‍ തുടര്‍ന്നും ആക്രമണം നടത്തുമെന്ന് ഇറാന്‍ വ്യക്തമാക്കി.

എന്നാല്‍ ഇറാന്‍ വലിയ തെറ്റ് ചെയ്തുവെന്നായിരുന്നു മിസൈല്‍ ആക്രമണത്തെ കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. തങ്ങളുടെ പ്രതികരണങ്ങള്‍ക്ക് ഇറാന്‍ ഉടന്‍തന്നെ ഇരയാകുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി അറിയിച്ചു.

iran-s-missile-attack-right-up

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു