ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിനു നേരെ ഇറാന്റെ ആക്രമണം; മുന്നറിയിപ്പ് ഇല്ലാതെ വെടിവെപ്പ്

പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി ഉയര്‍ത്തി ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിനു നേരെ ഇറാന്റെ ആക്രമണം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം നടന്നതെന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു. പാകിസ്ഥാനില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്.

ബുധനാഴ്ച രാവിലെ 7.55 ഓടെ ഇറാന്റെ പാരാമിലിട്ടറി വിഭാഗമായ ഐആര്‍ജിസി ചരക്കു കപ്പലിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) അറിയിച്ചു. വെടിവയ്പ്പില്‍ കപ്പലിനു കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കുറഞ്ഞത് രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെഹ്‌റാനില്‍ നിന്ന് ‘ഏകീകൃത നിര്‍ദ്ദേശം’ കാത്തിരിക്കുക യുഎസ്- ഇറാന്‍ വെടിനിര്‍ത്തല്‍ ‘അനിശ്ചിതമായി’ നീട്ടുകയും ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്റെ ഈ നീക്കം.

വെടിനിര്‍ത്തല്‍ നീട്ടല്‍ സംബന്ധിച്ച ട്രംപിന്റെ പ്രഖ്യാപനത്തോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല, ഒരു കരാറിലെത്തിയില്ലെങ്കില്‍ പോരാട്ടം പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് ഇരു രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനാല്‍ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനായി വെടിനിര്‍ത്തല്‍ നീട്ടുകയാണെന്നും എന്നാല്‍ രാജ്യത്തിന്റെ തുറമുഖങ്ങളില്‍ യുഎസ് നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. സമാധാന ചര്‍ച്ചകള്‍ക്കായി ഇനി വൈസ് പ്രസിഡന്റ് ജെ. ഡി വാന്‍സ് പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചതിനെ തുടര്‍ന്നാണിത്.

Latest Stories

തൃശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെസോ; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടട്രേറ്റ് പരിശോധന പൂര്‍ത്തിയായി, റിപ്പോര്‍ട്ട് നിര്‍ണായകം

പാറമേക്കാവിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി പാലക്കാട് കളക്ടര്‍; വെടിമരുന്ന് നിര്‍മ്മാണശാലയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

തൃശൂര്‍ പൂര നടത്തിപ്പിനെ കുറിച്ച് തീരുമാനിക്കാന്‍ നാളെ യോഗം; രക്ഷാദൗത്യത്തിന്റെ ഭാഗമായി നാശനഷ്ടം ഉണ്ടായവര്‍ക്കും സ്‌ഫോടനത്തില്‍ നാശനഷ്ടം ഉണ്ടായവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വാസവന്‍

തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

DNA സംഘം തൃശൂരില്‍, ലഭിച്ചത് 7 പൂര്‍ണ മൃതദേഹങ്ങളെന്ന് കളക്ടര്‍; ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കെഡാവര്‍ നായകള്‍ പരിശോധന തുടരുന്നു

അപകട പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കട്ടെയെന്ന് ദേവസ്വം

'ക്ലാസ്സൻ ചേട്ടാ, ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ'; ഹെൻറിച്ച് ക്ലാസ്സനെ പിന്തള്ളി റൺ വേട്ടക്കാരിൽ ഒന്നാമനായി അഭിഷേക്

സിക്സ് അഭിഷേകം; അഭിഷേക് ശർമ്മയുടെ സെഞ്ച്വറി കരുത്തിൽ സൺ റൈസേഴ്സിന് മിന്നും ജയം

വിനോദയാത്രക്കിടെ പ്രീ സ്കൂൾ വിദ്യാർത്ഥി വെള്ളച്ചാലിൽ വീണു മരിച്ചു

ഇറാൻ-യുഎസ് സംഘർഷം: വെടിനിർത്തൽ രണ്ടാഴ്ച്ചത്തേക്ക് നീട്ടി: ഡൊണാൾഡ് ട്രംപ്