ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം നീക്കി ബം​ഗ്ലാദേശിൽ ഇടക്കാല സർക്കാർ

ജമാഅത്തെ ഇസ്‌ലാമിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. സംഘടനകൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് വിലക്ക് നീക്കിയത്. ജമാഅത്തെ ഇസ്‌ലാമിയുടെയും അതിൻ്റെ വിദ്യാർഥി സംഘടനയായ ഇസ്‌ലാമി ഛത്ര ഷിബിറിനും ഷെയ്ഖ് ഹസീന സർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

ജമാഅത്ത് ഇസ്ലാമിയും ഷിബിറും അതിൻ്റെ മുന്നണി സംഘടനകളും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വ്യക്തമായ തെളിവുകളില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഇതോടെ ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന് സംഘടനക്ക് ഏർപ്പെടുത്തിയ വിലക്കും നീങ്ങും. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെയും ഛത്ര ഷിബിർ അനുബന്ധ സംഘടനകളെയും തീവ്രവാദ വിരുദ്ധ നിയമങ്ങൾ പ്രകാരം നിരോധിച്ചുകൊണ്ടാണ് ഹസീന സർക്കാർ നിരോധിച്ചത്.

2013 ഓഗസ്റ്റ് 1 ലെ ഹൈക്കോടതി വിധി പ്രകാരം ജമാഅത്തെ ഇസ്ലാമിയുടെ രജിസ്ട്രേഷൻ അസാധുവായി പ്രഖ്യാപിക്കുകയും 2018 ഡിസംബർ 7 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രജിസ്ട്രേഷൻ റദ്ദാക്കി വിജ്ഞാപനം പുറപ്പെടുവിക്കുകയും ആയിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ അപ്പീൽ 2023 നവംബർ 19ന് സുപ്രീംകോടതിയുടെ അപ്പീൽ ഡിവിഷൻ തള്ളി.

മുസ്‍ലിംകളും ഹിന്ദുക്കളും ബുദ്ധരും ക്രിസ്ത്യാനികളും മറ്റുന്യൂനപക്ഷ മത വിഭാഗങ്ങളി​ലെ സഹോദരീ സഹോദരങ്ങളും ചേർന്നാണ് ബംഗ്ലാദേശ് നിർമ്മിച്ചിരിക്കുന്നതെന്നും നാമെല്ലാവരും ചേർന്നതാണ് ഈ രാഷ്ട്രമെന്നും ജമാഅത്തെ ഇസ്‌ലാമി അമീർ ഡോ. ഷഫീഖുർ റഹ്‌മാൻ പറഞ്ഞു. നിരോധനം നീക്കിയതിനു പിന്നാലെ ധാക്കയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1971ൽ പാകിസ്താനിൽനിന്ന് ബംഗ്ലാദേശിനെ മോചിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും ജമാഅത്തെ ഇസ്‌ലാമി അമീർ അഭിനന്ദിച്ചു.

Latest Stories

IND vs ENG: "പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി ആ താരത്തിന് അവസരം നൽകണം, ആകാശ് ദീപിന്റെ വേഷം ചെയ്യാൻ അവന് കഴിയും"; നിർണായക നിർദ്ദേശവുമായി കൈഫ്

22 മണിക്കൂർ പിന്നിട്ട് ജനസാഗരത്തിന് നടുവിലൂടെ വി എസ് വേലിക്കകത്തെ വീട്ടിലെത്തി; ഒരുനോക്ക് കാണാൻ തടിച്ച്കൂടി ജനക്കൂട്ടം

'എന്നെ അനുകരിച്ചാൽ എന്ത് കിട്ടും, എനിക്കത്ര വിലയൊള്ളോന്ന് പറഞ്ഞ് ചിരിച്ച വിഎസ്', ഓർമ പങ്കുവച്ച് മനോജ് ​ഗിന്നസ്

'വി എസിനെ മുസ്ലീം വിരുദ്ധനാക്കിയ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറയണം, മരിച്ചിട്ടും വിടാതെ പിന്തുടരുകയാണ് ജമാഅത്തെ ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരും'; വി വസീഫ്

അലകടലായി ആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ ജനക്കൂട്ടം; 21 മണിക്കൂര്‍ പിന്നിട്ട വിലാപയാത്ര വേലിക്കകത്ത് വീട്ടിലേക്ക്; നെഞ്ചിടറി വിളിക്കുന്ന മുദ്രാവാക്യങ്ങളില്‍ വി എസ് എന്ന മഹാസാഗരം മാത്രം

വി എസിന്റെ അന്ത്യവിശ്രമം വലിയചുടുക്കാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയിൽ; വിലാപയാത്രയെ അനുഗമിച്ച് വലിയ ജനപ്രവാഹം

50ാം പിറന്നാളിന് ഫാൻസിന് വിഷ്വൽ ട്രീറ്റുമായി സൂര്യ, ആവേശത്തിലാഴ്ത്തി കറുപ്പ് ടീസർ, സൂപ്പർതാര ചിത്രവുമായി ആർജെ ബാലാജി

റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ബീറ്റാ ഗ്രൂപ്പ്; ആന്റാ ബിൽഡേഴ്‌സുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ചു 

ആവേശം നിറച്ച് കൂലിയിലെ 'പവർഹൗസ്', മാസും സ്വാ​ഗും നിറഞ്ഞ ലുക്കിൽ തലൈവർ, ലോകേഷ് ചിത്രത്തിലെ പുതിയ പാട്ടും ഏറ്റെടുത്ത് ആരാധകർ

'ഹരിപ്പാടിലൂടെ വിഎസ് കടന്നുപോകുമ്പോൾ ഞാനിവിടെ വേണ്ടേ'; വഴിയോരത്ത് വിലാപയാത്ര കാത്ത് രമേശ് ചെന്നിത്തല