'വിലക്കയറ്റം കുറഞ്ഞു, യുദ്ധങ്ങൾ അവസാനിപ്പിച്ചു'; ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഡോണൾഡ് ട്രംപ്

ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബൈഡൻ ഭരണകാലത്തേക്കാൾ വിലക്കയറ്റം കുറയ്ക്കാൻ കഴിഞ്ഞതായും വേതനങ്ങൾ ഉയരുകയാണെന്നും പറഞ്ഞ ട്രംപ് അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തിപ്പെടുത്തിയതോടെ രാജ്യം കൂടുതൽ സുരക്ഷിതമായി എന്നും കൂട്ടിച്ചേർത്തു.

വൈറ്റ് ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശങ്ങൾ. മയക്കുമരുന്ന് കടത്ത് 90 ശതമാനം വരെ ഇല്ലാതാക്കാൻ കഴിഞ്ഞുവെന്നും പത്ത് മാസത്തിനിടെ ലോകത്ത് എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതായും ട്രംപ് പറഞ്ഞു.

സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചുവെന്നും അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിൽ ഉറപ്പാക്കാൻ കഴിഞ്ഞതായും നികുതിയിളവുകൾ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് പ്രതിവർഷം 11,000 ഡോളർ വരെ അധികമായി സമ്പാദിക്കാനാകുന്ന സാഹചര്യമുണ്ടായതായും ഇൻഷുറൻസ് കമ്പനികൾ അമിത ലാഭം നേടുന്നതിനുപകരം, കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കിയതായും ട്രംപ് വ്യക്തമാക്കി.

Latest Stories

ഈ വ്യക്തിഹത്യ അവസാനിപ്പിക്കാമോ? അരച്ചാൺ വയർ നിറച്ച് ഒരു മാസം ജീവിക്കാൻ ഇന്നും ഒന്നരലക്ഷം പോയിട്ട് 5,000 രൂപ പോലും വേണ്ട: രമ്യ ഹരിദാസ്

പാർട്ടി വിടാനൊരുങ്ങി രണ്ടത്താണി; താനൂരിലോ തിരൂരിലോ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

എംപി സ്ഥാനത്തിൽ സംതൃപ്തൻ, ലക്ഷ്യം യുഡിഎഫ് വിജയം; ഇനിയും മൂന്ന് വർഷം കൂടിയുണ്ട് : എം.കെ. രാഘവൻ

മത്സരിക്കാന്‍ ഉറച്ച് കെ. സുധാകരൻ, നാമനിർദേശ പത്രിക സമർപ്പിക്കാൻ നീക്കം; കേരള ഹൗസിലെ കുടിശ്ശിക തീർത്തു

ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രം​ഗത്ത് വരും, എംപിമാരെ യാതൊരു കാരണവശാലും മത്സരിപ്പിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ

സ്വർണ വില വീണ്ടും താഴോട്ട്, പവന് 240 രൂപ കുറഞ്ഞു; 17 ദിവസം കൊണ്ട് കുറഞ്ഞത് 11,240 രൂപ

മുഖ്യ എതിരാളി ബിജെപി, പാലക്കാട് മത്സരിക്കാനാണ് പാർട്ടി പറഞ്ഞത്; താനാണ് സ്ഥാനാർഥി എന്ന കാര്യം പറയാൻ രാഹുലിനെ വിളിച്ചിരുന്നു : രമേശ് പിഷാരടി

ഇസ്രായേലിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; ഇതിന് പ്രതികാരം ചെയ്യുമെന്ന് IRGC

എനിക്ക് ആരുടെയും തലയും വാലും ആകേണ്ട, എനിക്ക് ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടം: സഞ്ജു സാംസൺ