ഇനി വരൂ, ബ്രസീലിലേയ്ക്ക്; ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല 

ഇന്ത്യൻ, ചൈനീസ് വിനോദ സഞ്ചാരികൾ, ബിസിനസ് സന്ദർശനം നടത്തുന്നവർ എന്നിവർ വിസ നേടണമെന്ന നിബന്ധന ഉപേക്ഷിക്കുമെന്ന് ദക്ഷിണ അമേരിക്കൻ രാഷ്ട്രമായ ബ്രസീലിന്റെ പ്രസിഡന്റ് ജെയർ ബോൾസൊനാരോ വ്യാഴാഴ്ച പറഞ്ഞു.

ഈ വർഷം തുടക്കത്തിലാണ് തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ബോൾസൊനാരോ അധികാരത്തിൽ വന്നത് നിരവധി വികസിത രാജ്യങ്ങൾക്ക് ബ്രസീൽ സന്ദർശിക്കുന്നതിന് വിസ വേണ്ടെന്ന നയം ഇദ്ദേഹം സ്വീകരിച്ചിരുന്നു. എന്നാൽ വികസ്വര രാജ്യങ്ങളിലേക്ക് ആ നയം വ്യാപിപ്പിക്കുന്നത് ആദ്യത്തേതാണ്. ജെയർ ബോൾസോനാരോയുടെ ചൈന സന്ദർശനത്തിനിടെയാണ് ഈ പ്രഖ്യാപനമുണ്ടായത്.

ഈ വർഷം ആദ്യം, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കും ബിസിനസുകാർക്കുമുള്ള വിസ ആവശ്യകത ബ്രസീൽ സർക്കാർ അവസാനിപ്പിച്ചു. എന്നിരുന്നാലും, ആ രാജ്യങ്ങൾ ബ്രസീലിയൻ പൗരന്മാർക്കുള്ള വിസ ആവശ്യകത ഉപേക്ഷിച്ചിട്ടില്ല.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ