ഇന്ത്യൻ വംശജന് നേരെ ഓസ്‌ട്രേലിയയിൽ ആക്രമണം; കൈ ഒടിഞ്ഞു, ഗുരുതര പരിക്ക്

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വംശജനെ കൗമാരക്കാരുടെ സംഘം ആക്രമിച്ചു. മെൽബണിലെ ഷോപ്പിങ് സെന്ററിൽ വെച്ചായിരുന്നു ആക്രമണം. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ സൗരഭ് ആനന്ദിനെ (33) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗരഭിൻ്റെ തോളിലും പുറത്തും കുത്തേറ്റിട്ടുണ്ട്. നട്ടെല്ലിനും കയ്യിലും ഒന്നിലധികം ഒടിവുകളുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. നാല് കൗമാരക്കാരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ഷോപ്പിങ് സെന്ററിലെ ഒരു ഫാർമസിയിൽ നിന്ന് രാത്രി മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു സൗരഭ്. ഒരു സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടെ അഞ്ചുപേർ ആക്രമിക്കുകയായിരുന്നു. നിലത്തു വീഴുന്നതുവരെ ഒരാൾ സൗരഭിനെ അടിച്ചു. മറ്റൊരാൾ കഴുത്തിൽ ആയുധം വച്ചു. സൗരഭ് പ്രതിരോധിച്ചപ്പോൾ ആയുധം ദേഹത്തേക്ക് തുളച്ചു കയറ്റി. സൗരഭിൻ്റെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്.

ദൃക്സാക്ഷികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്‌ഥലത്തെത്തി സൗരഭിനെ ആശുപത്രിയിലെത്തിക്കുക ആയിരുന്നു. സങ്കീർണമായ ശസ്ത്രക്രിയയിലുടെ കയ്യിലെ ആഴത്തിലുള്ള മുറിവുകൾ തുന്നിച്ചേർത്തു. ആനന്ദ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ‘വേദന മാത്രമാണ് ഓർമയുള്ളത്, എന്റെ കൈ മുറിവേറ്റ് തൂങ്ങിക്കിടക്കുകയായിരുന്നു’- സൗരഭ് മാധ്യമങ്ങളോട് പറഞ്ഞു.

ഗുരുതരമായ പരുക്ക് ഏൽപ്പിക്കുക, കവർച്ച, നിയമവിരുദ്ധമായ ആക്രമണം എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ കൗമാരക്കാർക്കെതിരെ ചുമത്തി. നാല് പേരിൽ രണ്ടുപേർക്ക് ജാമ്യം ലഭിച്ചു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ