യു.എസില്‍ മോഷ്ടാവിന്റെ വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു

യു.എസില്‍ മുഖംമൂടിധരിച്ചെത്തിയ മോഷ്ടാവിന്റെ വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു. ലോസ് ആഞ്ചലസില്‍ വച്ച് മനീന്ദര്‍ സിംഗ് സാഹി (31) ആണ് കൊല്ലപ്പെട്ടത്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് മനീന്ദര്‍ യു.എസിലേക്കെത്തിയത്

ശനിയാഴ്ച രാവിലെ ലോസ് ആഞ്ചലസില്‍ മനീന്ദര്‍ ജോലി ചെയ്തിരുന്ന കടയിലാണ് സംഭവം നടന്നത്. മോഷണത്തിനായി തോക്കുമായി കടയിലെത്തിയ അക്രമി മനീന്ദറിന് നേരെ വെടിവെയ്ക്കുകയായിരുന്നു.സംഭവം നടക്കുമ്പോള്‍ കടയില്‍ മറ്റ് രണ്ട് പേര്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും വിറ്റിയര്‍ പൊലീസ് അറിയിച്ചു.

വെടിയുതിര്‍ത്തതിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. മനീന്ദറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെ ധനസഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് മനീന്ദറിന്റെ കുടുംബം.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍