ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം; യുഎസ് ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുറത്തുകടക്കാന്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ്

യുഎസ് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം. വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ മാര്‍ഗങ്ങളിലൂടെ എത്രയും വേഗം ഇറാന്‍ വിടണമെന്നാണ് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ഥികള്‍, തീര്‍ത്ഥാടകര്‍, വ്യവസായികള്‍, വിനോദസഞ്ചാരികള്‍ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഈ മുന്നറിയിപ്പ് ബാധകമാണ്.

ലഭ്യമായ ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇറാനില്‍ നിന്ന് ഉടന്‍ പുറത്തുകടക്കുക, പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നും ഇറാനിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. പ്രാദേശിക മാധ്യമങ്ങള്‍ വഴിയുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കുകയും ഇന്ത്യന്‍ എംബസിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യണമെന്നും നിര്‍ദേശമുണ്ട്. പാസ്പോര്‍ട്ട്, ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ എപ്പോഴും കൈവശം വയ്ക്കണമെന്നും മുന്നറിയിപ്പ്.

ന്മഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ എംബസിയില്‍ പേര് വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യണം. അടിയന്തര സഹായത്തിനു ബന്ധപ്പെടേണ്ട നമ്പറുകള്‍ – +989128109115; +989128109109; +989128109102; +989932179359

ഇമെയില്‍: cons.tehran@mea.gov.in

അമേരിക്കയുടെ ഭീഷണി മാത്രമല്ല ഇറാനിലെ ആഭ്യന്തര പ്രക്ഷോഭവും സ്ഥിതിഗതികള്‍ വഷളാക്കിയിരിക്കുകയാണ്. ജനുവരിയിലെ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി വീണ്ടും ഇറാനില്‍ കടുത്ത ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസിയുടെ നടപടി. ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ സര്‍വകലാശാലകളില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടക്കുകയാണ്. അതേസമയം, ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ വ്യാഴാഴ്ച ജനീവയില്‍ നടക്കാനിരിക്കെ, ഗള്‍ഫ് മേഖലയിലേക്ക് വന്‍തോതില്‍ സൈനിക വിമാനങ്ങളും യുദ്ധോപകരണങ്ങളും നീക്കി ട്രംപ് ഭരണകൂടം സമ്മര്‍ദ്ദം ശക്തമാക്കി. മേഖലയില്‍ യുഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യയെ ഇത്തരമൊരു മുന്‍കരുതല്‍ നടപടിക്ക് പ്രേരിപ്പിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ