ലോക രാജ്യങ്ങൾക്കു മുമ്പിൽ തലകുനിച്ച് ഇന്ത്യ; സ്ത്രീ പ്രാതിനിധ്യത്തിലും വിദ്യഭ്യാസ പുരോ​ഗതിയിലും 28 സ്ഥാനം പിന്നോട്ട് പോയി 

ആ​ഗോള ലിം​ഗ പദവി സൂചികയിൽ (Global Gender Gap index) പിന്നാക്കം പോയി ഇന്ത്യ. കഴിഞ്ഞ വർഷത്തെ 112-ൽ നിന്നും 28 സ്ഥാനം പിന്നോട്ട് പോയി 140-ലാണ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം.

വേൾഡ് ഇക്കണോമിക്സ് ഫോറം പുറത്തിറക്കിയ 156 രാജ്യങ്ങൾ ഉൾപ്പെട്ട ലിം​ഗ പദവി സൂചികയിൽ 140-ാമതാണ് രാജ്യം. 153 അം​ഗ രാജ്യങ്ങളുള്ള 2020ലെ പട്ടികയിൽ 112-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇത്തവണ 28 സ്ഥാനം പിന്നോട്ട് പോവുകയായിരുന്നു.

സാമ്പത്തിക മേഖലയിലെ അവസര സമത്വവും സ്ത്രീ പ്രാതിനിധ്യവും, വിദ്യഭ്യാസ പുരോ​ഗതി, ആരോ​ഗ്യം, രാഷ്ട്രീയ ശാക്തീകരണം എന്നിങ്ങനെ നാല് വിഭാ​ഗങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്. ചൊവ്വാഴ്ച്ചയാണ് വേൾഡ് ഇക്കണോമിക് ഫോറം സൂചിക പുറത്തിറക്കിയത്.

രാഷ്ട്രീയ ശാക്തീകരണത്തിൽ ഇന്ത്യ വളരെയധികം പിന്നോട്ട് പോയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 13.5 ശതമാനത്തിന്റെ ഇടിവാണ് രാഷ്ട്രീയ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തിലുണ്ടായത്. 2019ൽ രാജ്യത്തെ വനിത മന്ത്രിമാർ 23.1 ശതമാനമായിരുന്നെങ്കിൽ, 2021-ൽ അത് കേവലം 9.1 ശതമാനമായി ചുരുങ്ങി. എന്നാൽ പാർലമെന്റിലെ വനിതാ പ്രാതിനിധ്യം 14.4 ശതമാനമായി തന്നെ തുടരുകയാണ്.

രാജ്യത്തെ തൊഴിൽ മേഖലയിലെ സ്ത്രീപ്രാതിനിധ്യത്തിലുണ്ടായ ഇടിവും ലിം​ഗ പദവി സൂചികയിൽ പ്രതിഫലിച്ചിട്ടുണ്ട്. സാങ്കേതിക – പ്രൊഫഷണൽ മേഖലയിലെ വനിതാ പ്രാതിനിധ്യത്തിൽ 29.2 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ആരോ​ഗ്യ മേഖലയിലും കടുത്ത വിവേചനം രാജ്യത്തെ സ്ത്രീകൾ നേരിടുന്നതായി റിപ്പോർട്ട് പറയുന്നു.

ദക്ഷിണേഷ്യയിൽ അഫ്​ഗാനിസ്താനും പാകിസ്താനും ശേഷം ഏറ്റവും മോശപ്പെട്ട മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. പട്ടികയിൽ ഐസ്‍ലാൻഡ് ആണ് ഏറ്റവും തുല്യതയുള്ള രാജ്യം. ഫിൻലാൻഡ്, നോർവേ, ന്യൂസിലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.

Latest Stories

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന