ഹിന്ദു നേതാവിന്റെ കൊലപാതകം; ബംഗ്ലാദേശിനെ അതൃപ്തി അറിയിച്ച് ഇന്ത്യ

ബംഗ്ലാദേശിലെ ഹിന്ദുനേതാവിന്റെ കൊലപാതകത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വിമര്‍ശിച്ചു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

ബുധനാഴ്ച ആയിരുന്നു വടക്കന്‍ ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദുനേതാവായ ഭബേഷ് ചന്ദ്ര റോയ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് കടുത്ത പ്രതിഷേധം അറിയിച്ചത്. ഒഴികഴിവുകള്‍ കണ്ടെത്താതെയും വേര്‍തിരിവുകള്‍ സൃഷ്ടിക്കാതെയും ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഓര്‍മ്മിപ്പിച്ചു.

ബുധനാഴ്ച ദിനാജ്പുര്‍ ജില്ലയിലെ ബസുദേബ്പുര്‍ ഗ്രാമത്തിലെ വീട്ടില്‍നിന്നാണ് ഭബേഷ് റോയിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. അന്നേ ദിവസം ഭബേഷ് റോയ്ക്ക് ഒരു ഫോണ്‍ വന്നിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഫോണ്‍ വന്ന് അരമണിക്കൂറിനകം രണ്ട് മോട്ടോര്‍ സൈക്കിളുകളിലായി നാലുപേര്‍ ഭബേഷിന്റെ വീട്ടിലെത്തുകയായിരുന്നു.

തുടര്‍ന്ന് ഭബേഷ് റോയിയെ നരബരി ഗ്രാമത്തിലേക്ക് തട്ടിക്കൊണ്ടുപോയെന്നാണ് വിവരം. അബോധാവസ്ഥയിലാണ് ഭബേഷ് വീട്ടിലേക്ക് മടങ്ങിയെത്തിയതെന്നും ദിനാജ്പുറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ