ഞാന്‍ തെരുവിലേക്ക് ഇറങ്ങിയാല്‍ നിങ്ങള്‍ക്കൊന്നും ഓടിയൊളിക്കാന്‍ പോലും സ്ഥലം കണ്ടെത്താന്‍ സമയം കിട്ടില്ല; പുറത്താക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ അപകടകാരിയാകുമെന്ന് ഇമ്രാന്‍ ഖാന്‍

പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ കൂടുതല്‍ അപകടകാരിയായി മാറുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഞായറാഴ്ചയാണ് ഇമ്രാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നത്.

ഞാന്‍ തെരുവിലേക്കിറങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്കൊന്നും ഒളിക്കാന്‍ പോലും സ്ഥലം കണ്ടെത്താന്‍ പറ്റില്ല,” ഖാന്‍ പറഞ്ഞു. പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റിനെ (പി.ഡി.എം) ഉദ്ദേശിച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. പാകിസ്ഥാന്‍ പട്ടാളം രാഷ്ട്രീയത്തില്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരായിട്ടായിരുന്നു പി.ഡി.എം രൂപം കൊണ്ടത് തന്നെ.

ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിനെ താഴെയിറക്കുക എന്ന ഉദ്ദേശത്തോടെ ഈ വരുന്ന മാര്‍ച്ച് 23ന് ഇസ്ലാമാബാദിലേക്ക് ലോങ് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ് പി.ഡി.എം. ഇതിനെതിരെയായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവ് ഷഹ്ബാസ് ഷരീഫിനെതിരെയും ഖാന്‍ ആഞ്ഞടിച്ചു. ഷരീഫ് ഒരു ക്രിമിനലാണെന്നും അദ്ദേഹവുമായി ഒരു സംസാരത്തിനുമില്ലെന്നുമായിരുന്നു പാക് പ്രധാനമന്ത്രി പ്രതികരിച്ചത്.

Latest Stories

കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആക്രമണം; മാതൃഭൂമി ക്യാമറമാന് ദാരുണാന്ത്യം

IPL 2024: യുദ്ധഭൂവില്‍ ഗദയും ചുഴറ്റി നില്‍ക്കുന്ന ബാലിയെ ഓര്‍മപ്പെടുത്തികൊണ്ടു ഒരു ബാറ്റര്‍, പക്ഷേ ഇവിടെയും വിധി മറ്റൊന്നായില്ല!

ന്യൂ തഗ് ഇന്‍ ടൗണ്‍.. തോക്കുമായി കുതിച്ച് സിമ്പു; 'തഗ് ലൈഫ്' ടീസര്‍ എത്തി

റാബി വിളവെടുപ്പിന്റെ പ്രഖ്യാപനം തിരിച്ചടിയായി; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തൊഴില്‍ പ്രശ്‌നങ്ങള്‍ രൂക്ഷം; എയര്‍ ഇന്ത്യയില്‍ അപ്രതീക്ഷിത അവധിയെടുത്ത് 300 ജീവനക്കാര്‍; 79 സര്‍വീസുകള്‍ റദ്ദാക്കി

ഇത്രയും പതുക്കെ ടി 20 കളിക്കുന്ന ഒരു ഇന്ത്യൻ താരത്തെ ഞാൻ കണ്ടിട്ടില്ല, അവന്റെ ബാറ്റിംഗ് കാണാൻ തന്നെ ബോറാണ്; ബ്രെറ്റ് ലീ പറയുന്നത് ഇങ്ങനെ

80 ഓളം ദിവസങ്ങള്‍ കൊണ്ട് 163 ജോലിക്കാര്‍ നെയ്‌തെടുത്ത സാരി; ആലിയയുടെ മെറ്റ് ഗാല ലുക്കിന് പിന്നിലെ രഹസ്യം

അന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സഞ്ജു സാംസൺ, പാർത്ഥ് ജിൻഡാലിൻ്റെ മലയാളി വിരോധം തുടരുന്നു; ലീഗ് ചരിത്രത്തിലെ മോശം ഉടമയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു, കോവിഷീല്‍ഡ് പിന്‍വലിച്ചു; ഉത്പാദനവും വിതരണവും അവസാനിപ്പിച്ചതായി ആസ്ട്രാസെനേക

കോളിവുഡില്‍ ഇത് ചരിത്രം, 50 കോടി മറികടക്കാനൊരുങ്ങി 'ഗില്ലി'; 'അവതാറി'ന്റെയും 'ഷോലെ'യുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയ് ചിത്രം!