'എന്റെ മിടുക്കുകൊണ്ടല്ല മാര്‍പാപ്പയായത്, ദൈവ സ്‌നേഹത്തിന്റെ വഴിയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു'; ലിയോ പതിനാലാമാന്‍ മാര്‍പാപ്പ

തന്റെ മിടുക്ക് കൊണ്ടല്ല മാര്‍പാപ്പയായതെന്ന് ലിയോ പതിനാലാമാന്‍ മാര്‍പാപ്പ. ദൈവ സ്‌നേഹത്തിന്റെ വഴിയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ മാർപാപ്പ ഐക്യത്തിലും സ്‌നേഹത്തിലും മുന്നോട്ടുപോകണമെന്നും മനുഷ്വത്വമാകണം സഭയുടെ മാനദണ്ഡമെന്നും പറഞ്ഞു. കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി സ്ഥാനം ഏറ്റെടുക്കവെയാണ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്.

ആഗോള കത്തോലിക്കാ സഭയുടെ 267ാമത് മാര്‍പാപ്പയായാണ് ലിയോ പതിനാലാമൻ സ്ഥാനമേറ്റത്. മുക്കുവന്‍റെ മോതിരവും പാലിയവും സ്വീകരിച്ചുകൊണ്ടാണ് സ്ഥാനമേറ്റെടുത്തത്. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവിലാണ് ലിയോ പതിനാലാമൻ മാര്‍പാപ്പയായി സ്ഥാനമേറ്റത്. സമാധാനം പുലരുന്ന നവ ലോകത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമാന്‍ മാര്‍പാപ്പ ലോകത്തെ അഭിസംബോധന ചെയ്തു. സ്‌നേഹവും ഐക്യവും പ്രധാനമാണെന്ന് മാര്‍പാപ്പ വ്യക്തമാക്കി. വിവിധ മതസ്ഥരുമായുള്ള സ്‌നേഹം പ്രധാനമാണെന്നും പറഞ്ഞു.

വിശുദ്ധ പത്രോസിന്റെ ഖബറിടത്തിലെത്തി പ്രാര്‍ഥിച്ചതിന് ശേഷമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ചത്വരത്തില്‍ സ്ഥാനാരോഹണ ചടങ്ങ് തുടങ്ങിയത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ചങ്ങുകള്‍ ആരംഭിച്ചത്. മൂന്നരയോടെ കുര്‍ബാന ചടങ്ങുകള്‍ പൂര്‍ത്തിയായി. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ചത്വരത്തിലെ പ്ര​​​​ധാ​​​​ന ​​​വേ​​​​ദി​​​​യി​​​​ലാണ് ചടങ്ങുകള്‍ നടന്നത്. ലിയോ പതിനാലാമൻ മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ കുര്‍ബാന നടന്നു. കുര്‍ബാനമധ്യേ വലിയ ഇടയന്‍റെ വസ്ത്രവും സ്ഥാനമോതിരവും മാര്‍പാപ്പ ഏറ്റുവാങ്ങി. കുര്‍ബാനയ്ക്കൊടുവിൽ പത്രോസിന്‍റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു.

Latest Stories

‘അടുത്ത വർഷം ബ്രിക്‌സ് അധ്യക്ഷ പദവിയിൽ ഇന്ത്യ മനുഷ്യത്വത്തിന് മുൻ തൂക്കം നൽകും’; നരേന്ദ്ര മോദി

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അപകടം; വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് നീക്കം, ജനകീയ സദസ്സ് സംഘടിപ്പിക്കും

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച ഇളവ്; അധിക പ്രവൃത്തിസമയം നടപ്പാക്കും; സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സ്വകാര്യ ബസ് പണിമുടക്കില്‍ അധിക സര്‍വീസുകള്‍; ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ പൊലീസ് സഹായംതേടും; നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി

IND VS ENG: മോനെ ഗില്ലേ, ഇനി ഒരു ടെസ്റ്റ് പോലും നീ ജയിക്കില്ല, ബാക്കിയുള്ള മൂന്ന് ടെസ്റ്റിലും അവന്മാർ നിങ്ങളെ തോൽപിക്കും: മൈക്കിൾ വോൻ

IND VS ENG: ഒരു ഉപദ്രവും ഉപകാരവുമില്ലാത്ത ആ ഇന്ത്യൻ താരത്തെ അടുത്ത കളിയിൽ എന്ത് ചെയ്യും: മൈക്കിൾ ക്ലാർക്ക്

IND VS ENG: എഡ്ജ്ബാസ്റ്റണിലെ വിജയത്തിന് ശേഷം ജയ്ഷാ ആ ഇന്ത്യൻ താരത്തോട് കാണിച്ചത് മോശമായ പ്രവർത്തി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ

IND VS ENG: നീയൊക്കെ എട്ട് നിലയിൽ പൊട്ടിയത് ആ ഒരു കാരണം കൊണ്ടാണ്, ഇന്ത്യക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ഇപ്പോൾ മനസിലായില്ലേ: മൊണ്ടി പനേസര്‍

സ്വകാര്യ ബസ് സമരത്തില്‍ ലാഭം കൊയ്യാന്‍ കെഎസ്ആര്‍ടിസി; എല്ലാ ബസുകളും സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍