മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

ഇസ്രയേലിനെ ആക്രമിച്ച് ഹൂതി വിമതര്‍. മിസൈല്‍ ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ടെല്‍ അവീവിലെ ജാഫ മേഖലയിലാണ് മിസൈല്‍ വീണത്. മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ലെന്ന് ഇസ്രേലി സേന പറഞ്ഞു.

ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ഇസ്രേലി സേനാ കേന്ദ്രത്തില്‍ ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ഇസ്രേലി വ്യോമസേന യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിലും വൈദ്യുതിവി തരണ കേന്ദ്രങ്ങളിലും ആക്രമണം നടത്തിയിരുന്നു.
ആക്രമണത്തില്‍
ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിലെ ജഫാ നഗരത്തിന് നേരെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസമാണ് ഹുതികള്‍ ഇസ്രയേലിന് നേരെ ഹൈപ്പര്‍ സോണിക് മിസൈല്‍ പ്രയോഗിച്ചത്. ടെല്‍ അവീവിനടുത്തുള്ള അധിനിവേശ യഫയിലെ രണ്ട് സൈനിക ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ഹൂതി സൈനിക വക്താവ് അവകാശപ്പെട്ടിരുന്നു.

ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചെങ്കടല്‍ തുറമുഖ പട്ടണമായ ഹുദൈദയിലെ പവര്‍ സ്റ്റേഷനുകള്‍, എണ്ണ കേന്ദ്രങ്ങള്‍, തുറമുഖം എന്നിവിടങ്ങളില്‍ ഇസ്രായേല്‍ ബോംബിട്ടത്. യെമന്റെ തലസ്ഥാനമായ സനയിലും തുറമുഖ നഗരമായ ഹുദൈദയിലും ഇസ്രയേല്‍ തുടരെ ആക്രമണം നടത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ