ചെങ്കടലില്‍ വീണ്ടും അശാന്തി വിതച്ച് ഹൂതി വിമതര്‍; രണ്ടു കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഗ്രീക്ക് കപ്പലിന്റെ നിയന്ത്രണം നഷ്ടമായി കടലിലൂടെ ഒഴുകുന്നു

ചെങ്കടലില്‍ വീണ്ടും അശാന്തി വിതച്ച് ഹൂതി വിമതര്‍. യെമനു സമീപം രണ്ടു ചരക്കുകപ്പലുകള്‍ ആക്രമിക്കപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രീസില്‍ രജിസ്റ്റര്‍ ചെയ്ത സുനിയോണ്‍, പാനമയില്‍ രജിസ്റ്റര്‍ ചെയ്ത എസ്ഡബ്ല്യു നോര്‍ത്ത് വിന്‍ഡ് വണ്‍ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇതില്‍ ഗ്രീക്ക് കപ്പലിന്റെ നിയന്ത്രണം നഷ്ടമായി കടലിലൂടെ ഒഴുകുകയാണ്. ചെറു ബോട്ടുകളിലെത്തിയ സംഘമാണ് കപ്പല്‍ ആക്രമിച്ചത്. കപ്പലിന്റെ എന്‍ജിന്‍ തകരാറിലായി. 25 ജീവനക്കാരില്‍ 23ഉം ഫിലിപ്പീനികളും രണ്ടു പേര്‍ റഷ്യക്കാരുമാണ്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

ആക്രമണമേറ്റ പാനമ കപ്പലില്‍ അടുത്ത തുറമുഖത്തേക്കു വഴിതിരിച്ചു വിട്ടു. ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ ചെങ്കടലില്‍ അമേരിക്കയുടെ സൈനിക സാനിധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ