ഇറാന്‍ ആണവ കേന്ദ്രങ്ങളിലെ ആക്രമണം; ഫൈറ്റര്‍ ജെറ്റുകളുടെ പൈലറ്റുമാര്‍ക്ക് അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തില്‍ വൈറ്റ് ഹൗസില്‍ ആദരം

ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ യുഎസ് ഫൈറ്റര്‍ ജെറ്റുകളുടെ പൈലറ്റുമാരെ വൈറ്റ് ഹൗസ് ആദരിക്കും. ജൂലൈ 4 അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തിലാണ് പൈലറ്റുമാരെ വൈറ്റ് ഹൗസ് ആദരിക്കുക. അമേരിക്കയുടെ ഇറാന്‍ ആക്രമണത്തില്‍ നിര്‍ണായകമായ ബി 2 സ്പിരിറ്റ് ജെറ്റ് വിമാനങ്ങള്‍ ചടങ്ങില്‍ ഭാഗമാകും.

ബി 2 സ്പിരിറ്റ് ബോംബര്‍ വിമാനങ്ങളായിരുന്നു ഫോര്‍ഡോ, നഥാന്‍സ് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഇതിന് പുറമേ മിസോറിയിലെ യുദ്ധവിമാന ബേസില്‍ നിന്നുള്ള വ്യോമസേനാംഗവും ചടങ്ങുകളുടെ ഭാഗമാവുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാജ്യ തലസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങളില്‍ ട്രംപും ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.

എഫ് 22, ബി 2, എഫ് 35 വിമാനങ്ങളുടെ ആകാശപ്രകടനവും ജൂലൈ നാലിനുണ്ടാവുമെന്നാണ് വൈറ്റ് ഹൗസ് വിശദമാക്കുന്നത്. നേരത്തെ തന്നെ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച പൈലറ്റുമാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു.ഏഴ് ബി2 ബോംബര്‍ വിമാനങ്ങളാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചത്.

മിസോറിയില്‍ നിന്ന് ഇറാനിലേക്കും തിരിച്ച് അമേരിക്കയിലേക്കുമായി 36 മണിക്കൂറാണ് യുദ്ധ വിമാനത്തിന്റെ യാത്ര നീണ്ടതെന്നാണ് പെന്റഗണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മറ്റ് യുദ്ധ വിമാനങ്ങളുടെ സഹായത്തോടെ ഇന്ധനം നിറച്ചായിരുന്നു ബി 2 ബോംബറുകളുടെ യാത്രയെന്നാണ് പെന്റഗണ്‍ വിശദമാക്കിയത്. 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഫോര്‍ഡോ, നഥാന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങളിലേക്ക് അമേരിക്ക വര്‍ഷിച്ചതെന്നാണ് പെന്റഗണ്‍ വിശദമാക്കിയത്.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ