കോവിഡ് വന്നു പോകട്ടെയെന്ന നിലപാട് അപകടകരം, മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് ബാധിക്കുമ്പോൾ ഒരു ജനസമൂഹം കോവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് പറഞ്ഞു. ആ പ്രചാരണം തെറ്റാണ്. രോഗബാധയെ  തെറ്റായ രീതിയിൽ സമീപിക്കാൻ സാധിക്കില്ല. പരമാവധി ആളുകളിലേക്ക്​ കോവിഡ്​ രോഗം ബാധിക്ക​ട്ടെയെന്ന്​ കരുതരുതെന്നും ഇത്​ അധാർമ്മികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിനേഷന്റെ സങ്കൽപമാണ് ആർജ്ജിത പ്രതിരോധം. വാക്‌സിനേഷൻ ഒരു ഘട്ടത്തിലെത്തിയാൽ മാത്രമേ ഇത് കൈവരിക്കാൻ സാധിക്കൂ. അതായത്​ 95 ശതമാനം പേരിൽ വാക്​സിൻ എത്തിയാൽ അഞ്ചുശതമാനം പേരിൽ രോഗപ്രതിരോധ ശേഷി കൈവരും. പോളിയോ രോഗത്തിൽ ഈ ഘട്ടം 80 ശതമാനമാണെന്നും ​അദ്ദേഹം പറഞ്ഞു. അഞ്ചാംപനിയിൽ, ജനസംഖ്യയുടെ 95% പേർക്കും വാക്സിനേഷൻ നൽകിയാൽ, ബാക്കി 5% പേരും വൈറസ് പടരുന്നതിൽ നിന്ന് സംരക്ഷിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.

പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ പോലും പകർച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാർഗമായി ആർജ്ജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ലെന്നും ഗെബ്രിയോസസ് വ്യക്തമാക്കി.

അപകടകരമായ വൈറസിനെ കൂടുതൽ പകരാൻ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും പ്രതിരോധ മാർഗവുമല്ല. കോവിഡിനെതിരെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങളുടെ അഭാവവും ഗെബ്രിയോസസ് ചൂണ്ടിക്കാട്ടി.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ