ഒളിവിലല്ല, ആരെയും ഭയക്കുന്നുമില്ല; താമസസ്ഥലം സഹിതം പങ്കുവെച്ച് സെലന്‍സ്‌കിയുടെ വീഡിയോ

ഉക്രൈന് മേലുള്ള റഷ്യന്‍ അധിനിവേശം കൂടുതല്‍ ശക്തമായി തുടരുമ്പോള്‍ തനിക്ക് ഭയമില്ലെന്നും കീവില്‍ തന്നെ ഉണ്ടെന്നും അറിയിച്ച് പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. താമസസ്ഥലം വെളിപ്പെടുത്തികൊണ്ടുള്ള വീഡിയോ പങ്കുവെച്ച് സമൂഹ മാധ്യമത്തിലൂടെയാണ് സെലന്‍സ്‌കി രംഗത്തെത്തിയത്.

താന്‍ ഒളിവിലല്ല. കീവിലെ ബങ്കോവ സ്ട്രീറ്റിലാണ് താമസിക്കുന്നത്. ആരെയും ഭയവുമില്ല. ദേശ സ്‌നേഹത്തിലുള്ള യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ ജയിക്കാന്‍ വേണ്ടി സാധ്യമാകുന്നതെല്ലാം ചെയ്യും എന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.

അതേ സമയം യുദ്ധം ആരംഭിച്ചതിന് ശേഷം സെലന്‍സ്‌കിയ്ക്ക് നേരെ മൂന്ന് കൊലപാതക ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം അദ്ദേഹം അതിജീവിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ആക്രമണം ശക്തമായി തുടരുകയാണ്. സുമിയിലെ ജനവാസ മേഖലയില്‍ റഷ്യന്‍ ആക്രണം ഉണ്ടായി.

രണ്ട് കുട്ടികളടക്കം 9 പേരാണ് റഷ്യയുടെ ആക്രമണത്തില്‍ മരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നാലാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ