പഹല്‍ഗാമിനും പിന്നിലും ഹമാസ് തീവ്രവാദികളെന്ന് ഇസ്രയേല്‍; നേതാക്കള്‍ അടുത്തയിലെ പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചു; ഒന്നിച്ചു പ്രതികാരം തീര്‍ക്കണം; ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ

ജമ്മുകാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഭീകരസംഘടനയായ ഹമാസിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് ഇസ്രയേല്‍. ഇന്ത്യയിലെ ഇസ്രയേല്‍ പ്രതിനിധി റൂവന്‍ അസറാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഒക്‌ടോബര്‍ മാസം ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് സമാനമാണ്

പഹല്‍ഗാമിലുണ്ടായത്. അവധിക്കാലം ആഘോഷിച്ചിരുന്ന വിനോദസഞ്ചാരികളെയാണ് പഹല്‍ഗാമില്‍ വകവരുത്തിയതെങ്കില്‍ ഇസ്രയേലില്‍ സംഗീതപരിപാടി ആസ്വദിച്ചിരുന്നവര്‍ക്ക് നേരെയാണ് നിറയൊഴിച്ചതെന്നും ബന്ദികളാക്കി കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ് നേതാക്കള്‍ അടുത്തയിലെ പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചു. ഹമാസ് നേതാക്കള്‍ ജയ്‌ഷെ ഭീകരരുമായി കൂടിക്കാഴ്ച നടത്തി. ഈ ഭീകരസംഘടനകളുടെ അടിവേരിളക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെയും ഇരുരാജ്യങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അസര്‍ വ്യക്തമാക്കി. ഭീകരവാദികള്‍ക്കെതിരെ ഒന്നിച്ച് പ്രതികാരം ചെയ്യണമെന്നും അദേഹം പറഞ്ഞു.
ഇരു ആക്രമണങ്ങളിലും സാധാരണ പൗരന്‍മാരെയാണ് ഇവര്‍ കൊന്നൊടുക്കിയത്. ഭീകരസംഘടനകളുടെ വര്‍ധിച്ചുവരുന്ന സഹകരണമാണ് ഇതു വ്യക്തമാക്കുന്നതെന്ന് അദേഹം പറഞ്ഞു.

അതേസമയം, ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക്, സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചു. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും സ്ഥിതി കൂടുതല്‍ വഷളാക്കുന്നതോ സംഘര്‍ഷം വര്‍ധിപ്പിക്കുന്നതോ ആയ ഒരു നടപടിയും സ്വീകരിക്കാതിരിക്കണമെന്നും ഭീകരാക്രമണത്തില്‍ അപലപിച്ചുകൊണ്ട് ഗുട്ടെറസ് പറഞ്ഞത്.

അതേസമയം ബൈസരണ്‍വാലിയില്‍ 26 പേര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ഇന്ത്യ മുന്നണിയിപ്പ് നല്‍കിയിരുന്നു. ‘ആക്രമണ്‍’ എന്ന പേരില്‍ ഇന്ത്യന്‍ വ്യോമസേന അഭ്യാസപ്രകടനം സംഘടിപ്പിക്കുകയായിരുന്നു. സെന്‍ട്രല്‍ കമാന്‍ഡില്‍ റഫാല്‍, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് ഇന്ത്യ വ്യോമാഭ്യാസം നടത്തിയത്.

നാവികസേന യുദ്ധ കപ്പലായ ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദീര്‍ഘദൂര ആക്രമണ ദൗത്യങ്ങള്‍ക്കും ശത്രു കേന്ദ്രങ്ങള്‍ക്കെതിരായ മിന്നല്‍ ആക്രമണങ്ങള്‍ക്കും സജ്ജമെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്