സാംസങ് ഇയർബഡ്‌സ് പൊട്ടി തെറിച്ച് പെൺസുഹൃത്തിന് കേൾവി നഷ്ടപ്പെട്ടു; പരാതിയുമായി ടർക്കിഷ് യുവാവ്

സാംസങ് ഗ്യാലക്സി ബഡ്സ് എഫ്ഇ പൊട്ടി തെറിച്ച് പെൺസുഹൃത്തിന് കേൾവി നഷ്ട്ടപ്പെട്ട സംഭവത്തിൽ പരാതി‌യുമായി ടർക്കിഷ് യുവാവ്. സാംസങ്ങിൻ്റെ ടർക്കിഷ് കമ്മ്യൂണിറ്റി ഫോറത്തിലാണ് യുവാവ് ഈ വിവരം പങ്കുവച്ചത്. ഇയർബഡ് പൊട്ടിത്തെറിച്ചതിന് ശേഷം സുഹൃത്തിന് സ്ഥിരമായി കേൾവിശക്തി നഷ്ടപ്പെട്ടെന്നാണ് യുവാവിൻ്റെ പരാതി

സാംസങ് എസ് 23 അൾട്രയുമായി പെയർ ചെയ്യാനായി ടർക്കിഷ് യുവാവ് വാങ്ങിയ സാംസങ് ഗ്യാലക്സി ബഡസ് എഫ്ഇ ആണ് പൊട്ടി തെറിച്ചത്. 36 ശതമാനം ചാർജുണ്ടായിരുന്ന ഇയർബഡ് വാങ്ങിയിട്ട് ഒരിക്കൽ പോലും ചാർജ് ചെയതിട്ടില്ല. ഇയർബഡിൻ്റെ പ്രവർത്തനം മനസ്സിലാക്കാനായി തൻ്റെ സുഹൃത്ത് വാങ്ങി ഉപയോ​ഗിച്ചു കൊണ്ടിരിക്കെയാണ് ഇയർബഡ് പൊട്ടി തെറിച്ചതെന്നാണ് യുവാവിൻ്റെ ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട് ഇയർബഡ്‌സിൻ്റെ ഇൻവോയ്‌സ്, സ്ഫോടനത്തിൻ്റെ തീയതി, പൊട്ടിത്തെറിക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ, സ്ഫോടനം മൂലമുള്ള കേൾവിക്കുറവ് എന്നിവ വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് തൻ്റെ പക്കലുണ്ടെന്ന് യുവാവ് പറഞ്ഞു. സംഭവത്തിൽ കമ്പനിയ്ക്ക് പരാതി നൽകിയെങ്കിലും അവർ കൃത്യമായി മറുപടി നൽകിയില്ലെന്നും വേണമെങ്കിൽ ഇയർബഡ് മാറ്റി നൽകാം എന്നാണ് കമ്പനി അധികൃതരുടെ പ്രതികരണമെന്നും യുവാവ് പറഞ്ഞു. അതേസമയം, വിവിധ കമ്പനികളിൽ നിന്നുള്ള ഉപകരണങ്ങൾ ഇത്തരം ദുരന്തങ്ങളിൽ കലാശിക്കുന്നത് ഇതാദ്യമല്ല.

Latest Stories

IND VS ENG: നാലാം ടെസ്റ്റിന് മുമ്പ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഓഫർ നിരസിച്ച് സായ് സുദർശൻ

സംസ്ഥാനത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്തമായ മഴ, 10 ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രണയബന്ധങ്ങൾ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ, പങ്കാളി ഇല്ലാത്തത് അതുകൊണ്ട്, വിവാഹം നടന്നാലും നടന്നില്ലെങ്കിലും നല്ലത്: നിത്യ മേനോൻ

IND vs ENG: സച്ചിൻ ടെണ്ടുൽക്കറോ റിക്കി പോണ്ടിംഗോ അല്ല, ടെസ്റ്റ് ക്രിക്കറ്റിലെ 'സമ്പൂർണ ​ഗോ‌‌ട്ട്' അയാൾ മാത്രമെന്ന് ബെൻ സ്റ്റോക്സ്

IND VS ENG: 'അവന്റെ തിരിച്ചുവരവ് തന്നെ ശുഭസൂചന, ഇത് ഇന്ത്യയുടെ ടീം ഘടനയെ സന്തുലിതമാക്കും'; വിലയിരുത്തലുമായി മുൻ ബാറ്റിംഗ് പരിശീലകൻ

സ്വന്തം വീട്ടിൽ പോലും ഉപദ്രവം, 'ആരെങ്കിലും എന്നെ രക്ഷിക്കൂ', പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത

IND vs ENG: "പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി ആ താരത്തിന് അവസരം നൽകണം, ആകാശ് ദീപിന്റെ വേഷം ചെയ്യാൻ അവന് കഴിയും"; നിർണായക നിർദ്ദേശവുമായി കൈഫ്

22 മണിക്കൂർ പിന്നിട്ട് ജനസാഗരത്തിന് നടുവിലൂടെ വി എസ് വേലിക്കകത്തെ വീട്ടിലെത്തി; ഒരുനോക്ക് കാണാൻ തടിച്ച്കൂടി ജനക്കൂട്ടം

'എന്നെ അനുകരിച്ചാൽ എന്ത് കിട്ടും, എനിക്കത്ര വിലയൊള്ളോന്ന് പറഞ്ഞ് ചിരിച്ച വിഎസ്', ഓർമ പങ്കുവച്ച് മനോജ് ​ഗിന്നസ്

'വി എസിനെ മുസ്ലീം വിരുദ്ധനാക്കിയ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറയണം, മരിച്ചിട്ടും വിടാതെ പിന്തുടരുകയാണ് ജമാഅത്തെ ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരും'; വി വസീഫ്