സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി കെപി ശർമ്മ ഒലി രാജിവെച്ചു. സമൂഹിക മാധ്യമ നിരോധനം പിൻവലിച്ചെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തെരുവുകളിൽ യുവാക്കൾ പ്രക്ഷോഭം തുടരുന്നതിന് പിന്നാലെയാണ് ഒലിയുടെ രാജിവെച്ചത്. ശർമ്മ ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മറ്റും. ഒലിയുടെ വീട് പ്രക്ഷോഭകർ തീയിട്ട് കത്തിച്ചിരുന്നു.
19 പ്രക്ഷോഭകരെ വെടിവെച്ചുകൊന്നതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. ഒലിയുടെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാർക്കെതിരെ കടുത്ത അഴിമതി ആരോപണൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സർക്കാരിന് തുടരാൻ ധാർമികമായ യാതൊരു അവകാശവുമില്ലെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നുമായിരുന്നു പ്രക്ഷോപകർ ആവശ്യപ്പെട്ടിരുന്നത്.