ഗബ്രിയേൽ ബോറിക്, 35 വയസ്: ചിലിയുടെ ഇടതുപക്ഷക്കാരനായ പുതിയ പ്രസിഡന്റ്

ഇടതുപക്ഷ സ്ഥാനാർത്ഥി ഗബ്രിയേൽ ബോറിക് ചിലിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. തീവ്ര വലതുപക്ഷ എതിരാളിയായ ജോസ് അന്റോണിയോ കാസ്റ്റിനെയാണ് ഗബ്രിയേൽ പരാജയപ്പെടുത്തിയത്. പകുതിയോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴേക്കും ജോസ് അന്റോണിയോ കാസ്റ്റ് പരാജയം സമ്മതിച്ചു.

ഇതോടെ 35 വയസ്സുള്ള ബോറിക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ നേതാക്കളിൽ ഒരാളും ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായി മാറി.

ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ, ബോറിക് 56% നേടി വിജയിച്ചു, ജോസ് അന്റോണിയോ കാസ്റ്റ് 44% വോട്ടുകൾക്ക് പിന്നിലായി. സമീപ ദശകങ്ങളിൽ ഏറ്റവും കൂടുതൽ ധ്രുവീകരിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ്, നിരവധി സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് സമീപകാലത്ത് ചിലി സാക്ഷ്യം വഹിച്ചു.

രണ്ട് സ്ഥാനാർത്ഥികളും രാജ്യത്തിന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ആണ് വാഗ്ദാനം ചെയ്തിരുന്നത്, ഇരുവരും ഒരിക്കലും സർക്കാരിൽ ഉണ്ടായിരുന്നിട്ടില്ലാത്ത രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിക്കുന്ന പുറത്തു നിന്നുള്ളവരാണ്.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേരയുമായുള്ള സംപ്രേഷണം ചെയ്ത ഒരു ഫോൺ കോളിൽ, “ഈ മഹത്തായ വെല്ലുവിളിയിലേക്ക് ഉയരാൻ” താൻ തന്റെ പരമാവധി ശ്രമിക്കും എന്ന് ബോറിക് പറഞ്ഞു.

മുൻ വിദ്യാർത്ഥി പ്രതിഷേധ നേതാവായ ബോറിക്, 2019 ലും 2020 ലും ചിലിയെ പിടിച്ചുകുലുക്കിയ അസമത്വത്തിനും അഴിമതി ആരോപണത്തിനുമെതിരെയുള്ള ബഹുജന പ്രകടനങ്ങളെ പിന്തുണച്ചു.

ഒരുകാലത്ത് ലാറ്റിനമേരിക്കയിലെ ഏറ്റവും സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയായിരുന്ന ചിലിയിൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ വരുമാന വിടവുകളിലൊന്നാണ് കാണിക്കുന്നത്, ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, രാജ്യത്തിന്റെ സമ്പത്തിന്റെ 25% ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ സ്വന്തമാണ്.

ചിലിയിലെ പെൻഷൻ, ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിലൂടെയും ആഴ്ചയിലെ ജോലി സമയം 45 ൽ നിന്ന് 40 മണിക്കൂറായി കുറയ്ക്കുന്നതിലൂടെയും ഹരിത നിക്ഷേപം വർദ്ധിപ്പിക്കുന്നതിലൂടെയും ഈ അസമത്വം പരിഹരിക്കുമെന്ന് ബോറിക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബോറിക്കിന്റെ എതിർ സ്ഥാനാർത്ഥി ജോസ് അന്റോണിയോ കാസ്റ്റ്, അതേസമയം, ക്രമസമാധാനത്തിനാണ് ഊന്നൽ നൽകിയത്, നികുതിയും സാമൂഹിക ചെലവുകളും വെട്ടിക്കുറയ്ക്കുമെന്നും കാസറ്റ് പ്രചാരണം നടത്തിയിരുന്നു.

1973 മുതൽ 1990 വരെ ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മുൻ സൈനിക സ്വേച്ഛാധിപതി ജനറൽ അഗസ്റ്റോ പിനോഷെയുടെ പാരമ്പര്യത്തെയും കാസ്റ്റ് പ്രചാരണ വേളയിൽ പ്രതിരോധിച്ചു. ജനറൽ അഗസ്റ്റോ പിനോഷെയുടെ നേതൃത്വത്തിൽ 3,000-ത്തിലധികം ആളുകളെ ഭരണകൂടം കൊലചെയ്തു. നിരവധി പേരെ കാണാതായി, ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ തടങ്കലിൽ അടയ്ക്കുകയും ചെയ്തു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി