പലസ്തീന് ഫ്രാൻസിന്റെ അംഗീകാരം; കൂടെ ചേരുമോ യൂറോപ്പ്?

ഗാസയിൽ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ് ഇസ്രയേൽ. എട്ടാഴ്ച‌ മാത്രം നീണ്ട വെടിനിർത്തലിന് ശേഷം കഴിഞ്ഞ മാസം ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതോടെ മരണനിരക്ക് ഉയരുകയാണ്. ഏറ്റവും ഒടുവിലായി വടക്കൻ ഗാസയിലെ ഷുജയ്യയിൽ ബഹുനില പാർപ്പിടസമുച്ചയത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 29 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ച സാഹചര്യത്തിൽ ഗാസയിലുടനീളം സഹായവിതരണം ഉൾപ്പെടെ സ്‌തംഭിച്ചു.

ദിനംപ്രതി വർധിച്ചു വരുന്ന ആക്രമണങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ ജറുസലേമിൽ നടത്തുന്ന സ്കൂളുകൾക്ക് നേരെയുള്ള ഇസ്രായേൽ ഉപരോധങ്ങൾക്കും ഇടയിൽ ഇപ്പോഴിതാ ജൂണിൽ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രാൻസ്. ധാർമ്മികവും രാഷ്ട്രീയവുമായ ആവശ്യകതയാണ് ഇത്തരമൊരു നീക്കമെന്നാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറയുന്നത്. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ആസൂത്രിതമായ സമ്മേളനം ന്യൂയോർക്കിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഒരു വഴിത്തിരിവായിരിക്കുമെന്നും ഇമ്മാനുവൽ മാക്രോൺ പറയുന്നു. ജൂണിൽ സൗദി അറേബ്യയുമായി ചേർന്ന് ഈ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അവിടെ നിരവധി കക്ഷികളുടെ പരസ്പര അംഗീകാരത്തിനുള്ള ഈ നീക്കത്തിന് അന്തിമരൂപം നൽകാൻ തങ്ങൾക്ക് കഴിയുമെന്നും ഇമ്മാനുവൽ മാക്രോൺ കൂട്ടിച്ചേർത്തു.

2023 ഒക്ടോബർ മുതൽ ഇസ്രായേൽ 50,000-ത്തിലധികം ആളുകളെ കൊന്നൊടുക്കിയ ഗാസയിലെ സംഘർഷത്തിനും വ്യാപകമായ ഇസ്രായേൽ-പലസ്തീൻ തർക്കത്തിനും രാഷ്ട്രീയ പരിഹാരം കാണണമെന്ന അന്താരാഷ്ട്ര ആഹ്വാനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇമ്മാനുവൽ മാക്രോണിന്റെ പരാമർശം എന്നതും എന്നതും ശ്രദ്ധേയമാണ്. അതേസമയം നിലവിൽ ഏകദേശം 150 രാജ്യങ്ങൾ പലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ എന്നിവയുൾപ്പെടെ മിക്ക പ്രധാന പാശ്ചാത്യ ശക്തികളും അംഗീകരിച്ചിട്ടില്ല. ഇതിനിടയിലാണ് പാലസ്‌തീന്‌ ഫ്രാൻസ് അംഗീകാരം നൽകാൻ ഒരുങ്ങുന്നത്. അതേസമയം ഇസ്രായേലിനെ അംഗീകരിക്കാത്ത രാജ്യങ്ങളിൽ സൗദി അറേബ്യ, ഇറാൻ, ഇറാഖ്, സിറിയ, യെമൻ എന്നിവ ഉൾപ്പെടുന്നു. പലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനും അനുസൃതമായി ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പായിരിക്കും ഫ്രാൻസിന്റെ അംഗീകാരം എന്ന് പലസ്തീൻ വിദേശകാര്യ സഹമന്ത്രി വർസെൻ ഷാഹിൻ പ്രതികരിച്ചു. അതേസമയം പലസ്തീൻ രാഷ്ട്രത്തിന്റെ ഏകപക്ഷീയമായ അംഗീകാരം ഹമാസിന് ഉത്തേജനം നൽകുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ ഉം പറഞ്ഞു.

2024 ഫെബ്രുവരിയിൽ, ഒരു പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് “ഫ്രാൻസിന് ഒരു വിലക്കല്ല” എന്ന് മാക്രോൺ പറഞ്ഞിരുന്നു. അത്തരമൊരു നീക്കം ധാർമ്മികവും രാഷ്ട്രീയവുമായ ആവശ്യകതയാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. വളരെക്കാലമായി അഭിലാഷങ്ങൾ ചവിട്ടിമെതിക്കപ്പെട്ട പലസ്തീനികളോടും നമ്മുടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ സെമിറ്റിക് വിരുദ്ധ കൂട്ടക്കൊല അനുഭവിച്ച ഇസ്രായേലികളോടും തങ്ങൾ ഐക്യദാർഢ്യപ്പെടുന്നതായും ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ