മോശമായി പെരുമാറിയതിന് വളർത്തമ്മയുടെ ക്രൂരത; പത്ത് വയസുകാരൻ്റെ മുകളിൽ കയറിയിരുന്ന് കൊലപ്പെടുത്തി

മോശമായി പെരുമാറിയതിന് പത്ത് വയസുകാരൻ്റെ മുകളിൽ കയറിയിരുന്ന് കൊലപ്പെടുത്തി വളർത്തമ്മ. 48 കാരിയായ ജെന്നിഫർ ലീ വിൽസൺ ആണ് തൻ്റെ വളർത്തുമകനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരുടെ പത്ത് വയസുകരാനായ വളര്‍ത്തുമകന്‍ ദകോട്ട ലെവി സ്റ്റീവന്‍സാണ് മരിച്ചത്.  ഫോസ്റ്റര്‍ കെയറിങിന്റെ ഭാഗമായി ജെന്നിഫര്‍ കൂടെ നിര്‍ത്തിയിരുന്ന കുട്ടിയാണ് ദകോട്ട ലെവി സ്റ്റീവന്‍. കേസിൽ വളർത്തമ്മക്ക് കോടതി ആറ് വര്‍ഷത്തെ തടവ് ശിക്ഷി വിധിച്ചു.

കുട്ടിയുടെ മുകളില്‍ കയറിയിരുന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ് കുട്ടിയുടെ മുകളില്‍ അഞ്ച് മിനിറ്റോളം ജെന്നിഫര്‍ ഇരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു സംഭവം. സ്റ്റീവന്‍സ് താഴെ വീഴുകയായിരുന്നുവെന്നും താന്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയും ചെയിതിരുന്നുവെന്നുമാണ് ജെന്നിഫര്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീടാണ് താന്‍ കുട്ടിയുടെ മുകളില്‍ കിടന്നുവെന്നും അഞ്ച് മിനിറ്റിന് ശേഷം കുട്ടിയുടെ അനക്കം ഇല്ലാതായെന്നും അവര്‍ വെളിപ്പെടുത്തിയത്.

മോശമായി പെരുമാറിയതിനാണ് താന്‍ കുട്ടിയുടെ മുകളില്‍ കയറിയിരുന്നതെന്നാണ് ജെന്നിഫര്‍ പൊലീസിനോട് പറഞ്ഞത്. സ്റ്റീവന്‍സ് തന്നെ വിട്ടുപോകുന്നത് തടയാനാണ് ജെന്നിഫര്‍ ശ്രമിച്ചതെന്നും ഇതിനിടെ കുട്ടി കൊല്ലപ്പെട്ടതാകാമെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. ജെന്നിഫര്‍ വിവരം അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടി ശ്വാസമില്ലാതെ കിടക്കുന്നതാണ് കണ്ടത്. കുട്ടിയുടെ കഴുത്തിലും നെഞ്ചിലും പരിക്കേറ്റ അടയാളവും ഉണ്ടായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്