മനുഷ്യരില്‍ എച്ച് 3 എന്‍ 8 പക്ഷിപ്പനിയുടെ ആദ്യ കേസ് ചൈനയില്‍; നാല് വയസുകാരന് രോഗം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്

മനുഷ്യരില്‍ പക്ഷിപ്പനിയുടെ ആദ്യത്തെ കേസ് ചൈനയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന നാല് വയസ്സുള്ള ആണ്‍കുട്ടിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായിട്ടാണ് മനുഷ്യരില്‍ എച്ച് 3 എന്‍ 8 റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷനാണ് (എന്‍എച്ച്‌സി )ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ആളുകള്‍ക്കിടയില്‍ വ്യാപകമായ പകരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

പനിയും മറ്റ് ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ രോഗം കണ്ടെത്തി. കുട്ടിയുടെ കുടുംബം വീട്ടില്‍ കോഴികളെ വളര്‍ത്തുന്നുണ്ട്. കാട്ടു താറാവുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് ഇവര്‍ താമസിക്കുന്നതെന്നും എന്‍എച്ച്‌സി പറഞ്ഞു. പക്ഷികളില്‍ നിന്ന് കുട്ടിക്ക് നേരിട്ട് രോഗം ബാധിക്കുകയായിരുന്നു. എന്നാല്‍ മനുഷരിലേക്ക് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കുറനവാണെന്ന് എന്‍എച്ച്‌സി പ്രസ്താവനയില്‍ പറഞ്ഞു.

കുട്ടിയുമായി സമ്പര്‍ക്കമുള്ള ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ചത്തതോ അസുഖമുള്ളതോ ആയ പക്ഷികളില്‍ നിന്ന് അകന്നു നില്‍ക്കാനും പനി, ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ക്ക് ഉടന്‍ ചികിത്സ തേടാനും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വടക്കേ അമേരിക്കന്‍ ജലപക്ഷികളില്‍ നിന്നാണ് ആദ്യമായി എച്ച് 3 എന്‍ 8 പ്രചരിച്ചത്. 2002 മുതല്‍ രോഗം പലയിടങ്ങളില്‍ പടര്‍ന്നിരുന്നു. കുതിരകള്‍, നായ്ക്കള്‍, സീലുകള്‍ എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്. മനുഷ്യര്‍ക്കിടയില്‍ പകരുന്ന കേസുകള്‍ വളരെ അപൂര്‍വമാണ്.

Latest Stories

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി