കെയ്‌റോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ തീപിടിത്തം; 41 മരണം

ഈജിപ്തിന്റെ തലസ്ഥാനം കെയ്‌റോയിലെ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ തീപിടുത്തത്തില്‍ 41 പേര്‍ വെന്തുമരിച്ചു. 55 പേര്‍ക്ക് പരിക്കേറ്റു. കെയ്‌റോയിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ ഇംബാബയിലെ അബു സിഫിന്‍ പള്ളിയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കിയതായി അഗ്‌നിശമന സേന അറിയിച്ചു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സമൂഹമാണ് കോപ്റ്റുകള്‍. ഈജിപ്തിലെ 103 ദശലക്ഷം ജനങ്ങളില്‍ 10 ദശലക്ഷം പേരെങ്കിലും ഈ വിഭാഗത്തില്‍ പെടുന്നു. സംഭവത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി അനുശോചനം രേഖപ്പെടുത്തി.

ദാരുണമായ സംഭവം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ നടപടി ഉറപ്പാക്കാന്‍ ബന്ധപ്പെട്ട സംസ്ഥാന ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021 മാര്‍ച്ചില്‍ കെയ്‌റോയുടെ കിഴക്കന്‍ പ്രാന്തപ്രദേശത്തുള്ള ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 20 പേര്‍ മരിച്ചിരുന്നു. 2020 ല്‍ രണ്ട് ആശുപത്രികളിലായി ഉണ്ടായ തീപിടുത്തത്തില്‍ 14 കോവിഡ് -19 രോഗികളും മരിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ