കാർഷിക നിയമങ്ങൾ സുപ്രധാന ചുവടുവെയ്പ്പ്, ദോഷകരമായി ബാധിക്കുന്നവരെ സംരക്ഷിക്കണം: ഐ.എം.എഫ്

ഇന്ത്യയുടെ പുതിയ കാർഷിക നിയമങ്ങൾക്ക് കാർഷിക മേഖലയിലെ പരിഷ്കാരങ്ങൾക്കായുള്ള സുപ്രധാന ചുവടുവെയ്പ്പിനെ പ്രതിനിധീകരിക്കാൻ കഴിവുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) അറിയിച്ചു. എന്നിരുന്നാലും, പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം മൂലം ഏറ്റവും കൂടുതൽ ബാധിക്കാവുന്ന ആളുകളെ വേണ്ടത്ര സംരക്ഷിക്കണമെന്ന് അന്താരാഷ്ട്ര സംഘടന അറിയിച്ചു.

കർഷകരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര മന്ത്രിമാരും കർഷക പ്രതിനിധികളും ഒമ്പതാം തവണയും ഒത്തുചേരുന്ന ദിവസമാണ് കാർഷിക നിയമങ്ങളെക്കുറിച്ച്‌ ഐ‌എം‌എഫ് അഭിപ്രായം പറയുന്നത്. നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

“കാർഷിക പരിഷ്കാരങ്ങൾക്കായുള്ള സുപ്രധാനമായ ചുവടുവെയ്പ്പിനെ പ്രതിനിധീകരിക്കാൻ കാർഷിക നിയമങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഐ‌എം‌എഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജെറി റൈസ് വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“കർഷകർക്ക് വിൽപ്പനക്കാരുമായി നേരിട്ട് കരാറുണ്ടാക്കാനും ഇടനിലക്കാരുടെ പങ്ക് കുറച്ചുകൊണ്ട് മിച്ചത്തിന്റെ വലിയൊരു പങ്ക് നിലനിർത്താനും കാര്യക്ഷമത വർദ്ധിപ്പിക്കാനും ഗ്രാമീണ വളർച്ചയെ സഹായിക്കാനും ഈ നടപടികൾ സഹായിക്കും,” ജെറി റൈസ് പറഞ്ഞു.

“എന്നിരുന്നാലും, ഈ പുതിയ നിയമങ്ങളിലേക്കുള്ള പരിവർത്തനം പ്രതികൂലമായി ബാധിക്കാനിടയുള്ളവരെ സാമൂഹിക സുരക്ഷാ സംവിധാനം വേണ്ടത്ര സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പരിഷ്കാരങ്ങളാൽ ബാധിക്കപ്പെടുന്നവരെ തൊഴിൽ വിപണി ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പു വരുത്തിക്കൊണ്ട് ഇത് പരിഹരിക്കാം,” ഐ‌എം‌എഫ് വക്താവ് പറഞ്ഞു. .

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ