"കടിയേറ്റാൽ അരമണിക്കൂറിനുള്ളില്‍ മരണം", കൂട്ടിൽ നിന്ന് പുറത്തു ചാടിയത് മാരക വിഷമുള്ള പാമ്പ് ; നഗരവാസികൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

നെതർലാൻഡിലെ ഒരു നഗരത്തിൽ ജനങ്ങളാകെ ഭീതിയിലാണ്. ഒരു വിഷപ്പാമ്പാണ് ഇപ്പോൾ ഇവിടെ മനുഷ്യരെയെല്ലാം ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ടിൽബർഗിലാണ് സംഭവം. നഗരത്തിലെ ഒരു വീട്ടിലെ കൂട്ടിൽ നിന്ന് ചാടിപ്പോയ മാരകവിഷപ്പാമ്പാണ് മനുഷ്യർക്ക് മരണഭയം നൽകിയിരിക്കുന്നത്.

മാരക വിഷമുള്ള പാമ്പുകളുടെ വിഭാഗത്തിലുള്ള ഗ്രീന്‍ മാമ്പയാണ് ഉടമയുടെ കൂട്ടിൽ നിന്ന് ചാടിപ്പോയത്. ആഫ്രിക്കയുടെ തെക്ക് കിഴക്കന്‍ മേഖലയിൽ സാധാരണയായി കാണാറുള്ള വിഷ പാമ്പാണ് ഇത്.രണ്ട് മീറ്റർ നീളമുള്ള വിഷ പാമ്പാണ് ചാടിപ്പോയത്. സംഭവം സ്ഥീരികരിച്ചതോടെ ഉടമ പൊലീസ് സഹായം തേടുകയായിരുന്നു.

കാര്യത്തിന്റെ ഗൗരവം മനസിലാക്കിയതോടെ പൊലീസ് നഗരവാസികൾക്ക് മുന്നറിയിപ്പ് നൽകി. പാമ്പിനെ കണ്ടെത്താൻ പാമ്പ് വിദഗ്ധരായ ആളുകളുടെ സഹായം തേടിയിട്ടുണ്ട്.സ്നിഫർ നായകള്‍ അടക്കമുള്ള പൊലീസ് സംഘമാണ് പാമ്പിനെ തേടി നഗരപരിധിയിൽ തെരച്ചിൽ നടത്തുന്നത്.

ഇവയുടെ കടിയേറ്റാൽ മുപ്പത് മിനിറ്റുകള്‍ക്കുള്ളില്‍ ചികിത്സ തേടിയില്ലെങ്കില്‍ കടിയേറ്റയാളുടെ ജീവന്‍ വരെ അപകടത്തിലാവാനുള്ള സാധ്യത ഏറെയാണ്. നെതർലാൻഡിസിലെ തണുത്ത കാലാവസ്ഥയിൽ പാമ്പ് പുറത്ത് തങ്ങാനുള്ള സാധ്യത കുറവാണ്. ഇരുട്ടും ചൂടുള്ളതുമായ അന്തരീക്ഷം ഇഷ്ടപ്പെടുന്ന ഇവ വീടുകള്‍ക്കുള്ളിലേക്ക് കയറാനുള്ള സാധ്യതയാണ് കൂടുതലുള്ളത്.

പൊതുവേ ആക്രമണകാരിയല്ലെങ്കിലും ആളുകളുടെ മുന്നിൽ എത്തിയാൽ ആക്രമണ സ്വഭാവം കാണിക്കാന്‍ ഇവ മടിക്കാറില്ല. തലച്ചോറിനേയും ഹൃദയത്തേയും ഒരു പോലെ ബാധിക്കുന്നുവെന്നതാണ് ഇവയുടെ വിഷം. പകൽ സമയത്ത് ഇര തേടുകയും രാത്രി കാലത്ത് വിശ്രമിക്കുന്നതമാണ് ഇവയുടെ രീതി. ഇണചേരുന്ന സമയത്തല്ലാതെ ഒറ്റയ്ക്ക് നീങ്ങുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്. പാമ്പിനെ കണ്ടെത്തിയാൽ ഒരു തരത്തിലും ശല്യപ്പെടുത്താതെ പൊലീസിനെ വിവരം അറിയിക്കണമെന്നാണ് നിർദേശം.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ